ന്യൂദൽഹി: വീണ്ടും പ്രൊഫഷണല്‍ ബോക്സിങില്‍ ഇടിയുടെ രാജാവായി ഇന്ത്യയുടെ വിജേന്ദര്‍ സിങ്. പ്രഫണല്‍ ബോക്സിംഗിലെ പത്താം മത്സരത്തിലും വിജേന്ദര്‍ എതിരാളിയെ ഇടിച്ചിട്ടു. സൂപ്പര്‍ മിഡില്‍വെയ്റ്റ് പോരാട്ടത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യൻ ഏണസ്റ്റ് അമൂസുവിനെയാണ് വിജേന്ദര്‍ പരാജയപ്പെടുത്തിയത്.
ഇതോടെ ഇന്ത്യയുടെ വിജേന്ദറിന് പത്തില്‍ പത്ത് റേറ്റിങ് ആയി. ഏഷ്യാ പസഫിക്, ഓറിയന്റ്ല്, മിഡില്‍വെയ്റ്റ് കിരീടങ്ങള്‍ ഇതോടെ വിജേന്ദര്‍ നിലനിര്‍ത്തി. 26 മത്സരങ്ങളില്‍ ഏണസ്റ്റിന്റെ മൂന്നാമത്തെ തോല്‍വിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: