ഷില്ലോങ്: ഐ ലീഗ് ഫുട്ബോളില്‍ നെറോക്ക എഫ്സിക്ക് ജയം. നാട്ടങ്കത്തില്‍ ഷില്ലോങ് ലജോങ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് നെറോക്ക് കീഴടക്കി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 83-ാം മിനിറ്റില്‍ സിങ്ഗാം സിങ്ങാണ് നെറോക്കയുടെ വിജയഗോള്‍ നേടിയത്. അഞ്ച് മത്സരങ്ങള്‍ കളിച്ച നെറോക്കയുടെ മൂന്നാം വിജയമാണിത്.
ഒരെണ്ണം സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഒരെണ്ണം തോറ്റു. അഞ്ച് കളികളില്‍ നിന്ന് 10 പോയിന്റുമായി മൂന്നാമതാണ് നെറോക്ക. ആറ് കളികളില്‍ നിന്ന് 10 പോയിന്റുമായി ഷില്ലോങ് ലജോങ് നാലാമത്. ഇന്നലത്തെ കൡയില്‍ ജയിച്ചിരുന്നെങ്കില്‍ ഷില്ലോങ്ങിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ കഴിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: