മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ അത്ലറ്റികോ മാഡ്രിഡിന്റെ അപരാജിത കുതിപ്പിന് വിരാമം. ലീഗില്‍ ഈ സീസണിലെ ആദ്യ തോല്‍വി അവര്‍ ഇന്നലെ വഴങ്ങി. എസ്പാനിയോളാണ് ഏകപക്ഷീയമായ ഒരു ഗോളിന് അത്ലറ്റികോയെ വീഴ്ത്തിയത്. ലീഗിലെ 17-ാം മത്സരത്തിലാണ് അത്ലറ്റികോയ്ക്ക് തിരിച്ചടിയേറ്റത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 88-ാം മിനിറ്റില്‍ സെര്‍ജിയോ ഗാര്‍ഷ്യയാണ് എസ്പാനിയോളിന്റെ വിജയഗോള്‍ നേടിയത്. തോറ്റെങ്കിലും അത്ലറ്റികോ 17 കളികളില്‍ നിന്ന് 36 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. ജയിച്ചിരുന്നെങ്കില്‍ ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറയ്ക്കാന്‍ അത്ലറ്റികോയ്ക്ക് കഴിയുമായിരുന്നു.
മറ്റൊരു മത്സരത്തില്‍ ബില്‍ബാവോ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ബെറ്റിസിനെയും തോല്‍പ്പിച്ചു. 34-ാം മിനിറ്റില്‍ ജോര്‍ഡി അല്മാറ്റ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് ബെറ്റിസ് കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: