റാഞ്ചി: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണക്കേസില്‍ ഇന്ന് വിധി പറയും. 900 കോടി രൂപയുടെ അഴിമതി ആരോപണത്തിലാണ് സിബിഐ പ്രത്യേക കോടതി വിധി പറയുക.
റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കാലിത്തീറ്റ കുംഭകോണത്തില്‍ വിധി പറയുന്നത്. ടുജി സ്പെക്‌ട്രം, ആദര്‍ശ് ഫ്ലാറ്റ്, കേസുകളില്‍ സംഭവിച്ചതുപോലെ തനിക്കും നീതി കിട്ടുമെന്ന് യാദവ് പ്രതികരിച്ചു. എനിക്ക് ജുഡീഷ്യറിയില്‍ വിശ്വാസമുണ്ട് വിധി എന്തായാലും അത് സ്വീകരിക്കും.
കഴിഞ്ഞ 25 വര്‍ഷമായി തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയാണെന്നും ലാലു പറഞ്ഞു. രാഷ്‌ട്രീയ എതിരാളികള ഇല്ലാതാക്കാന്‍ തന്നെ ജയിലിലടക്കാനാണ് എതിരാളികൾ ശ്രമിക്കുന്നത്. എന്നാല്‍ ആര്‍ജെഡിയിലെ എല്ലാ പ്രവര്‍ത്തകരും ലാലുപ്രസാദാണെന്ന് അവര്‍ക്ക് അറിയില്ല,’ലാലു കൂട്ടിച്ചേര്‍ത്തു.
1990-97 കാലയളവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരിരുന്ന ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം. കേസില്‍ നേരത്തെ വിചാരണ കോടതി ലാലുവിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
















