ചെന്നൈ: ജയലളിതയുടെ മകളെന്ന് പറഞ്ഞ് വീണ്ടും യുവതി. താന്‍ ജയലളിതയുടെ മകളാണെന്നും ജയയുടെ മൃതദേഹം വൈഷ്ണവ സമ്പ്രദായ പ്രകാരം ദഹിപ്പിക്കാന്‍ അനുമതിവേണമെന്നും ആവശ്യപ്പെട്ട് യുവതി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.
യുവതി കഴിഞ്ഞ മാസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി സ്വീകരിക്കാന്‍ കോടതി വിസമ്മതിച്ചു. എന്നാല്‍ അവര്‍ക്ക് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.
അതുപ്രകാരമാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പലരും ജയലളിതയുടെ മകളാണ്, അവകാശികളാണ് എന്നൊക്കെ പറഞ്ഞ് വരുന്നുണ്ട്. അതിനാല്‍ ഇനി ഡിഎന്‍എ ടെസ്റ്റ് നടത്തേണ്ടിവരും. ജസ്റ്റിസ് വൈദ്യനാഥന്‍ പറഞ്ഞു.
















