റിയോ ഡി ജനീറോ: റഷ്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്ബോളില്‍ ബെല്‍ജിയം കറുത്ത കുതിരകളാകുമെന്ന് പാരീ്സ് സെന്റ് ജര്മയിന് മുന്നേറ്റനിരക്കാരന് നെയ്മര്‍.അഞ്ചു തവണ ലോക കിരീടം നേടിയ ബ്രസീല്‍ ഇത്തവണ കിരീട സാധ്യത നിലനിര്‍ത്തുന്ന ടീമുകളില്‍ ഒന്നാണെന്നും നെയ്മര്‍ പറഞ്ഞു.
ലോകകപ്പിന്റെ യൂറോപ്യന്‍ മേഖലാ യോഗ്യതാ മത്സരങ്ങളില്‍ പത്തെണ്ണത്തില്‍ ഒമ്പതിലും വിജയം നേടിയ ടീമാണ് ബെല്‍ജിയം. അതുകൊണ്ട് അവരെ സൂക്ഷിക്കണം. ഇത്തവണ ലോകകപ്പില്‍ അവര്‍ കറുത്ത കുതിരകളാകുമെന്ന് നെയ്മര്‍ വ്യക്തമാക്കി.അടുത്ത വര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ റഷ്യയിലാണ് ലോകകപ്പ് ഫുട്ബോള്‍ അരങ്ങേറുന്നത്.
ഈ ലോകകപ്പില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന കളിക്കാരിലൊരാളാണ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ മുന്നേറ്റനിരക്കാരന് മുഹമ്മദ് സലാഹ് എന്ന് നെയ്മര്‍ പറഞ്ഞു.
എല്ലാത്തവണത്തെയും പോലെ അറിയപ്പെടുന്ന മുന്‍നിര ടീമുകള്‍ തന്നെയാണ് ഇത്തവണയും കിരീടം നേടാന്‍ സാധ്യത. മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ നിലവിലെ ജേതാക്കളായ ജര്‍മനി, ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന് എന്നിവയൊക്കെ കിരീട സാധ്യത നിലനിര്‍ത്തുന്ന ടീമുകളാണെന്ന് നെയ്മര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: