പീരുമേട്(ഇടുക്കി): ജില്ലയില്‍ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന ടൂറിസ്റ്റ് കേന്ദ്രമായ പീരുമേടിന് സമീപമുള്ള പരുന്തുംപാറയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നടപടിയില്ല.
സ്ഥലം കൈയേറി ഇരുവതലധികം ചെറുതും വലുതുമായ കടകളാണ് വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്നത്. ഇത് സഞ്ചാരികള്‍ക്ക് തടസ്സമാണ്. ഇവിടെനിന്നുമുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതും വെല്ലുവിളിയാകുകയാണ്. ഇത് തെരുവ് നായ ശല്യത്തിന് കാരണമാകുന്നുണ്ട്.
സ്ഥലപരിചയമില്ലാതെ എത്തുന്ന വിദേശികളടക്കമുള്ള സഞ്ചാരികളെ ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മുമ്പ് ഇവിടെ കൈയേറി നിര്‍മ്മിച്ച കടകള്‍ റവന്യൂവകുപ്പ് ഒഴിപ്പിച്ചതാണ്. എന്നാല്‍ വീണ്ടും കടകള്‍ നിരന്നിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
















