മാള: മദ്രസ അധ്യാപകനെതിരെ പരാതിപ്പെട്ട വീട്ടുകാര്‍ക്ക് ഊരു വിലക്ക് ഏര്‍പ്പെടുത്തി എന്ന സംഭവം പുത്തന്‍ചിറ കോലോത്തുകുന്ന് പടിഞ്ഞാറേ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ നിഷേധിച്ചു. മദ്രസയില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അദ്ധ്യാപകന് മാനസികമായി പീഡിപ്പിച്ചു എന്ന് കുട്ടിയുടെ വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം. അതേസമയം വീട്ടുകാര്‍ക്കെതിരെ മഹല്ല് കമ്മിറ്റി മാസ് പെറ്റീഷന് തയ്യാറാക്കിയതായി പറയുന്നു. മാള പോലീസ് സ്റ്റേഷനില്‍ എസ്ഐ യുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സംഭവം ഒത്ത് തീര്പ്പയതായി മാള എസ്.ഐ. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: