കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായ ഒരു മത്സ്യബന്ധന ബോട്ടുകൂടി തീരത്തെത്തി. കൊച്ചിയില്‍ നിന്ന് തമിഴ്‌നാട് സ്വദേശികളുമായി പോയ സെന്റ്. ഹൗസ് എന്ന ബോട്ടാണ് തോപ്പുംപടി ഹാര്‍ബറില്‍ തിരിച്ചെത്തിയത്. ഇതോടെ ഇന്ന് തിരിച്ചെത്തിയ ബോട്ടുകളുടെ എണ്ണം രണ്ടായി.
നേരത്തെ 10 തൊഴിലാളികള്‍ പോയ മറ്റൊരു ബോട്ടും തോപ്പുംപടി ഹാര്‍ബറില്‍ എത്തിയിരുന്നു. 45 ദിവസം മുന്‍പ് കടലില്‍ പോയ ഓഷ്യന്‍ ഹണ്ടര്‍ എന്ന ബോട്ടാണ് ആദ്യം തീരത്തെത്തിയത്. ബോട്ടിലുണ്ടായിരുന്നവര്‍ തമിഴ്‌നാട്, ആസാം സ്വദേശികളായിരുന്നു.
















