കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് ചാപ്പാറയില്‍ തീപ്പിടുത്തമുണ്ടായ അനധികൃത പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ബുധനാഴ്ച വൈകീട്ടുണ്ടായ തീപ്പിടുത്തത്തില്‍ പടക്കശാല നടത്തിപ്പുകാരി ഉള്‍പ്പടെ നാല് സ്ത്രീകള്‍ക്ക് പൊള്ളലേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് പടക്കനിര്മ്മാണത്തിലേര്പ്പെട്ടിരുന്ന മത്തക്കാ തുരുത്തി ഷേര്‍ളി (44), കുമ്പളപ്പറമ്പില്‍ കാര്‍ത്ത്യായനി (50), പാലപ്പറമ്പില്‍ വിലാസിനി(65) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവര്‍ മൂന്നു പേരും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: