തലശ്ശേരി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്നതലശേരി ചേറ്റം കുന്നിലെ സൈനാസില്‍ മനാഫ് റഹ്മാാന്‍ സമര്‍പ്പിച്ച ജാമ്യ ഹരജി ജില്ലാ സെഷന്‍സ് കോടതിയും തള്ളി. ഐഎസ് പ്രചാരകരായതിന് അറസ്റ്റിലായ ചക്കരക്കല്‍, തലശ്ശേരി, മുണ്ടേരി, ചെക്കിക്കുളം ഭാഗത്തുള്ള മിഥിലാജ്, അബ്ദുള്‍ റസാഖ്, റാഷിദ്, ഹംസ., മനാഫ് റഹ്മാന്‍ എന്നിവരുടെ കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തുകഴിഞ്ഞു. തുടര്‍നടപടികളുടെ ഭാഗമായി ഇപ്പോള്‍ കണ്ണൂര്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന അഞ്ച് പേരെയും അവര്‍ക്കെതിരെ തലശ്ശേരി കോടതിയിലുള്ള കേസ് രേഖകളും ഏറ്റെടുക്കാന്‍ എന്‍ഐഎ കോടതിയെ സമീപിക്കും.
കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നായി എകദേശം എഴുപതോളം പേര്‍ ഐഎസുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതായി സൂചനകളുണ്ട്. പാനൂര്‍ കനകമലയില്‍ കഴിഞ്ഞ വര്‍ഷം രഹസ്യയോഗം ചേരുന്നതിനിടെ പിടിയിലായതോടെയാണ് കണ്ണൂര്‍ ജില്ലയിലെ ഐഎസ് ബന്ധത്തിന്റെ വേരുകള്‍ കണ്ടെത്തിത്തുടങ്ങിയത്. ഇവരുടെ സാമ്പത്തിക സ്രോതസ് ഏകീകരിക്കുന്ന പാപ്പിനിശ്ശേരി സ്വദേശി കെ.ഒ.പി.തസ്ലിം പോലീസിന്റെ കണ്ണുവെട്ടിച്ച് ഇപ്പോഴും ഗള്‍ഫില്‍ ഒളിവിലാണ്.
















