Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഴഞ്ഞു നീങ്ങുന്ന സൂപ്പര്‍ ഫാസ്റ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2017, 02:50 am IST
in Kerala

കൊച്ചി: പേരില്‍ സൂപ്പര്‍ ഫാസ്റ്റ്, എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതോ സാധാരണ എക്‌സ്പ്രസ്, മെയില്‍ വണ്ടികളേക്കാളും അധിക സമയമെടുത്തും. തിരുവനന്തപുരം ഡിവിഷന് കീഴിലെ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്കാണ് ഈ ദുരവസ്ഥ.

എക്‌സ്പ്രസ് ട്രെയിനുകളേക്കാള്‍ വേഗത്തിലെത്താമെന്ന് കരുതിയാണ് യാത്രക്കാര്‍ അധിക തുക നല്‍കി സൂപ്പര്‍ ഫാസ്റ്റില്‍ കയറുന്നത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ സൂപ്പര്‍ ഫാസ്റ്റ് നിരക്ക് 175 രൂപ. എക്‌സ്പ്രസ് ഓടുന്നത് 145 രൂപയ്‌ക്ക്.

കേരള സൂപ്പര്‍ ഫാസ്റ്റ് തിരുവനന്തപുരത്തു നിന്നും എറണാകുളം വരെ എത്താനെടുക്കുന്ന സമയം നാല് മണിക്കൂര്‍ 30 മിനിറ്റാണ്. റെയില്‍വേ സമയപ്പട്ടിക പ്രകാരം വൈകിട്ട് 5.15ന് പുറപ്പെടുന്ന വണ്ടി എറണാകുളത്ത് എത്തുന്നത് രാത്രി 9.45ന്. സാധാരണ എക്‌സ്പ്രസ് ട്രെയിനുകളായ ഗാന്ധിധാം, ഗുരുദേവ് തുടങ്ങിയ വണ്ടികള്‍ക്ക് വേണ്ടി വരുന്നത് നാല് മണിക്കൂര്‍ 20 മിനിറ്റ്. ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന് പിറകെയുള്ള ഗുരുവായൂര്‍ ഇന്റര്‍സിറ്റി എറണാകുളം വരെയെത്താന്‍ എടുക്കുന്ന സമയം നാല് മണിക്കൂര്‍ 10 മിനിറ്റും. റെയില്‍വേ സമയപ്പട്ടികയിലെ കണക്കുകള്‍ പലപ്പോഴും ക്രോസിങ്ങിന്റെയും, മറ്റ് സാങ്കേതിക പ്രശ്‌നങ്ങളുടെയും പേരില്‍ നീളാറുണ്ട് എന്നതും സത്യം.

അധിക തുക നല്‍കി അരമണിക്കൂര്‍ നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ആഗ്രഹിക്കുന്നവരോടാണ് ഡിവിഷന്‍ അധികൃതര്‍ ഇത്തരത്തിലുള്ള അവഗണന കാണിക്കുന്നത്. ട്രെയിനുകളുടെ സമയകൃത്യത അടക്കമുള്ള കാര്യങ്ങളെല്ലാം അതത് ഡിവിഷനാണ് തീരുമാനിക്കുന്നത്. ആലപ്പുഴ വഴിയുള്ള വണ്ടികളുടെ അവസ്ഥ ഇതിലും ദയനീയമാണ്. ഇവിടെ സൂപ്പര്‍ഫാസ്റ്റും, എക്‌സ്പ്രസ്സും തമ്മിലുള്ള സമയവ്യത്യാസം ഒന്നര മണിക്കൂര്‍ വരെയാണ്. തിരുവനന്തപുരത്ത് നിന്നും ബുധനാഴ്ചകളില്‍ ദല്‍ഹിക്ക് പോകുന്ന നിസാമുദ്ദീന്‍ എക്‌സ്പ്രസ് ആലപ്പുഴയിലെത്തുന്നത് വൈകിട്ട് 4.30നാണ്. ഈ വണ്ടി എറണാകുളം സൗത്തിലെത്തുന്നത് വൈകിട്ട് 6.55ന്. സമയം രണ്ട് മണിക്കൂര്‍ 25 മിനിറ്റ്. രാത്രി 7.40ന് ആലപ്പുഴയിലെത്തുന്ന ബെംഗളുരു എക്‌സ്പ്രസ്, സൗത്തില്‍ 8.35ന് എത്തും. സമയം വെറും 55 മിനിറ്റ്. കേരളത്തില്‍ നിന്നും ദല്‍ഹി ഉള്‍പ്പടെയുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ അവസ്ഥയും സമാനമാണ്.

യാത്രക്കാരുടെ അനുഭവം

കൊച്ചി: വൈകിട്ട് ആറിനും രാത്രി 11.45നും ഇടയില്‍ എറണാകുളത്ത് നിന്നും ആലപ്പുഴ വഴിയുള്ള ഏക വണ്ടിയാണ് രാത്രി 7.40നുള്ള കൊല്ലം മെമു. വൈകിട്ട് ആറിനുള്ള പാസഞ്ചര്‍ കായംകുളം വരെയാണ് സര്‍വീസ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.40നുള്ള പാസഞ്ചറില്‍ കയറിയിരുന്ന യാത്രക്കാരെ ഒന്നര മണിക്കൂറോളം എറണാകുളത്ത് കിടത്തിയാണ് റെയില്‍വേ നരകിപ്പിച്ചത്.

ഇതിനിടെ ആറര മണിക്കൂര്‍ വൈകിയെത്തിയ രപ്തിസാഗറിനെയും, നാല് മണിക്കൂര്‍ വൈകിയെത്തിയ ഷാലിമാറിനെയും കടത്തി വിട്ടിരുന്നു. എന്നാല്‍ ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന മെമുവിലുള്ള യാത്രക്കാര്‍ക്ക് ഈ ട്രെയിനുകളുടെ അറിയിപ്പ് പോലും കേള്‍ക്കാന്‍ കഴിഞ്ഞില്ല. അവസാന ബസ്സില്‍ വീട്ടിലേക്ക് പോകുന്ന അര്‍ത്തുങ്കല്‍ സ്വദേശിയായ ആനന്ദക്കുട്ടന്‍ അന്നേ ദിവസം ഓട്ടോയ്‌ക്ക് വേണ്ടി മാത്രം മുടക്കിയത് 400 രൂപ.

രാത്രി 8.55ന് ആലപ്പുഴ എത്തേണ്ട വണ്ടി അന്നെത്തിയത് രാത്രി 10.25ന്. അറിയിപ്പ് കൃത്യമായി കേള്‍ക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ മറ്റ് വൈകി വന്ന ട്രെയിനിലെങ്കിലും കയറാന്‍ കഴിയുമായിരുന്നെന്നാണ് ആനന്ദക്കുട്ടന്‍ പറയുന്നത്.

വൈകിയോട്ടം തുടര്‍ക്കഥ

കൊച്ചി: ട്രെയിനുകളിലെ സമയപ്പട്ടികയിലെ പോരായ്‌മകള്‍ക്ക് പുറമേ വൈകിയോട്ടവും തുടര്‍ക്കഥയായതോടെ സ്ഥിരം യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. ഏത് സ്ഥലത്തെയും ട്രെയിനുകളുടെ ക്രോസിങ്ങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ഡിവിഷണല്‍ ഓഫീസിലെ ചീഫ് കണ്‍ട്രോളിങ് വിഭാഗത്തിനാണ്. ഫലത്തില്‍ അതത് സ്റ്റേഷനുകളിലെ മാനേജര്‍മാരും, സ്റ്റേഷന്‍ മാസ്റ്ററുമെല്ലാം ഇക്കാര്യത്തില്‍ നിസ്സഹായരാണ്. എന്നാല്‍ യാത്രക്കാരുടെ പ്രതിഷേധങ്ങള്‍ക്ക് പലപ്പോഴും സ്റ്റേഷന്‍ മാസ്റ്ററും, ട്രെയിനിലെ ലോക്കോ പൈലറ്റുമാരുമാണ് ഇരകളാകുന്നത്. ബന്ധപ്പെട്ട സ്റ്റേഷനുകളിലെ സ്ഥിതി മനസ്സിലാക്കി യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനുകള്‍ അധികം പിടിച്ചിടാതെ വിടാന്‍ സംവിധാമൊരുക്കണമെന്നാണ് സ്ഥിരം യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

Kerala

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

Entertainment

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

Mollywood

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

India

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

പുതിയ വാര്‍ത്തകള്‍

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.