ചേര്‍ത്തല: മതേതരത്വമെന്നത് കള്ളനാണയമായി മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശിവഗിരി ഗുരുദേവ പ്രതിഷ്ഠയുടെ കനക ജൂബിലി ആഘോഷത്തോടനുബന്ധിച്ച് യൂത്ത്മൂവ്മെന്റ് സംഘടിപ്പിച്ചു ഗുരുദര്‍ശന സമീക്ഷ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഒരു കൂട്ടരെ മതം പഠിപ്പിക്കുകയും ഈഴവനെ മതേതരത്വം പഠിപ്പിക്കുകയുമാണ് ഇപ്പോള്‍ നടക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും ജാതിയുടെ അടിസ്ഥാനത്തിലാണ്. അധികാരത്തില്‍ കടന്നു കൂടുന്നവര്‍ അവരുടെ സമുദായങ്ങള്‍ക്ക് മാത്രമാണ് പരിരക്ഷ നല്‍കുന്നത്. അധികാരത്തിലുള്ള പങ്കാളിത്തമാണ് സംവരണം. കൂട്ടായ്മയില്ലാത്തതാണ് സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് വി. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.കെ. മഹേശന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: