പൂച്ചാക്കല്‍: വാടക വീട്ടില്‍ പശ്ചിമബംഗാള്‍ സ്വദേശി കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബംഗാള്‍ പോലീസ് അന്വേഷണത്തിന് എത്തിയേക്കുമെന്ന് സൂചന.
പാണാവള്ളിയിലെ വാടക വീട്ടില്‍ പശ്ചിമബംഗാള്‍ ബങ്കുര ജില്ലയില്‍ റോള്‍ പഞ്ചായത്ത് സ്വദേശി ഹെമന്ത റോയി ബാഗ്ദി (23) ആണ് കഴിഞ്ഞ ദിവസം കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് ബങ്കൂര പോലീസിന് കേരള പോലീസ് വിവരം നല്‍കിയെങ്കിലും കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചതോടെയാണ് ബങ്കുര പോലീസ് പാണാവള്ളിയിലെത്തി അന്വേഷണം നടത്താന്‍ നീക്കമാരംഭിച്ചത്.
ഇതിന് മുന്നോടിയായി ബങ്കൂര പോലീസ് ഇതുസംബന്ധിച്ച വിവരങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡിവൈഎസ്പി എ.ജി ലാല്‍ ബന്ധപ്പെട്ട രേഖകളും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ വിവരങ്ങളും കൈമാറി. ബാഗ്ദിയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ബങ്കൂര പോലീസ് തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: