തിരുവനന്തപുരം: മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്‌ക്ക് ഫീസ് അടച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. രണ്ടാം വര്‍ഷ പരീക്ഷയ്‌ക്ക് പിഴ കൂടാതെ ഫീസടയ്‌ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 21 നും ഒന്നാം വര്‍ഷ പരീക്ഷയ്‌ക്ക് പിഴ കൂടാതെ ഫീസ് അടയ്‌ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 28 നും വരെയാക്കി.
രണ്ടാം വര്‍ഷ പരീക്ഷയ്‌ക്ക് 20 രൂപ പിഴയോടുകൂടി ഫീസടയ്‌ക്കുന്നതിനുള്ള അവസാന തീയതി ജനുവരി 4. കമ്പാര്‍ട്ടുമെന്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം 2017 മുതല്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ആണ് നല്‍കിയത്. ഇത്തരത്തില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തി ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍, അവര്‍ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് എഴുതിയ വിഷയത്തിന് 2018 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയ്‌ക്കും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതിനാല്‍, 2017 ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്‌ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ 2018 മാര്‍ച്ചിലെ പരീക്ഷയ്‌ക്ക് വീണ്ടും ഫീസ് ഒടുക്കി അപേക്ഷ നല്‍കേണ്ടതില്ല. 2017 ലെ ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ എഴുതാത്ത കമ്പാര്‍ട്ട്‌മെന്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2018 മാര്‍ച്ചിലെ രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്‌ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ യോഗ്യതയില്ല. അതേസമയം കമ്പാര്‍ട്ടുമെന്റലല്ലാത്ത (ഒറ്റത്തവണ രജിസ്‌ട്രേഷന്റെ പരിധിയില്‍പ്പെടാത്ത) രണ്ടാംവര്‍ഷ പരീക്ഷ എഴുതേണ്ടതായ എല്ലാ വിദ്യാര്‍ത്ഥികളും നിശ്ചിത തീയതിക്കുള്ളില്‍ രണ്ടാംവര്‍ഷ പരീക്ഷയ്‌ക്കു മതിയായ ഫീസ് ഒടുക്കി പരീക്ഷയ്‌ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
















