ചാവക്കാട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എഴുന്നെള്ളിപ്പിനിടെ ആനയുടെ കുത്തേറ്റു മരിച്ച പാപ്പാന് പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷിന്റെ കുടുംബത്തിന് ദേവസ്വം ബോര്‍ഡ് 10 ലക്ഷം രൂപ ധന സഹായവും,കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സമിതി ആവശ്യപ്പെട്ടു.
പ്രശ്നക്കാരനാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ ഈ ആനയെ എഴുന്നെള്ളിപ്പിന് നിയോഗിച്ച ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ സമിതി യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി പറഞ്ഞു.യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാലന് പണിക്കശേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം മധുസൂദനന്,സംഘടനാ സെക്രട്ടറി രാജീവ് ചാത്തംപള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: