കൊച്ചി: ജിഷയുടെ അമ്മ രാജേശ്വരി കോടതിക്ക് പുറത്ത് പൊട്ടിത്തെറിച്ചു. രണ്ട് മണിക്കൂര്‍ എടുത്താണ് അഡ്വ. ബി.എ. ആളൂര്‍ തന്റെ നിലപാടുകള്‍ കോടതിയില്‍ വ്യക്തമാക്കിയത്. ആളൂരിന്റെ വാദം നീണ്ടതോടെ ശിക്ഷ വിധിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റി.
ഇതിന് പിന്നാലെയാണ് കോടതി മുറിക്ക് പുറത്തെത്തി രാജേശ്വരി ശബ്ദമുയര്‍ത്തിയത്. ഇന്ന് തന്റെ മകളെ കൊലപ്പെടുത്തിയവനെ ശിക്ഷിക്കുമെന്ന് അറിയിച്ചാണ് തന്നെ വിളിച്ചുവരുത്തിയത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ആളൂര്‍ കൊലപാതകിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് രാജേശ്വരി ആരോപിച്ചു.
കോടതിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥരും മറ്റുള്ളവരും നന്നേ പണിപ്പെട്ടാണ് രാജേശ്വരിയെ അനുനയിപ്പിച്ച് പുറത്ത് ഇറക്കിയത്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ആളൂരിന് നേരെയും രാജേശ്വരി ആക്രോശിച്ച് പാഞ്ഞടുത്തു. ഒടുവില്‍ ബലം പ്രയോഗിച്ച് കോടതി പരിസരത്ത് നിന്ന് മാറ്റി.
















