ശ്യാമിന്റെ വീടിന് മുന്നില്‍ റീത്തും കത്തും വെച്ചിരിക്കുന്നു
വൈക്കം: യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്യാംകുമാറിന്റെ വീട്ടില്‍ റീത്തും, ഭീഷണിക്കത്തും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിപിഎമ്മുകാരുടെ അക്രമത്തിന് ഇരയായ വീടാണിത്.
ചൊവ്വാഴ്ച്ച രാത്രിയിലാണ് വീടിന്റെ ചവിട്ടുപടിയില്‍ ഭീഷണിക്കത്ത് വച്ചത്. ‘നിന്റെ നാളുകള്‍ എണ്ണപ്പെട്ടു. കെ.ടി. ജയകൃഷ്ണനെ പോലെ നിന്നെയും കൊല്ലും’ എന്നാണ് കത്തില്‍.
ആറ്് മാസം മുമ്പ് ശ്യാമിന്റെ വീട് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇത് സംബന്ധിച്ച കേസും നിലവിലുണ്ട.് ഇതിനിടയിലാണ് പുതിയ ഭീഷണി. ശ്യാമിന്റെ കുടുംബാംഗങ്ങള്‍ ഭീതിയുടെ നിഴലിലാണ്.
ഉദയനാപുരം മണ്ഡല് കാര്യവാഹ് മനീഷിന്റെ വീട് ആക്രമിക്കാന്‍ എത്തിയതും ഈ ദിവസം തന്നെ. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി രണ്ടു വീടുകളും സന്ദര്‍ശിച്ചു. വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാര്‍, ജനറല്‍ സെക്രട്ടറി പി.ആര്. സുഭാഷ് ജില്ലാ കമ്മറ്റി അംഗം വി. ശിവദാസ്, ടൗണ്‍ സെക്രട്ടറി വി.എല്‍. സാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.
















