Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഴ്‌സലോണ കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2017, 02:30 am IST
in Sports

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയുടെ കുതിപ്പ്. ഞായറാഴ്ച രാത്രിനടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിയ്യാറയലിനെ മെസ്സിയും കൂട്ടുകാരും തകര്‍ത്തു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷമായിരുന്നു രണ്ട് ഗോളുകളും. കളിയുടെ 60-ാം മിനിറ്റില്‍ വിയ്യയുടെ മിഡ്ഫീല്‍ഡര്‍ ഡാനിയേല്‍ റാബ നേരിട്ട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും അവര്‍ക്ക് തിരിച്ചടിയായി.

തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കുശേഷം ബാഴ്‌സയുടെ ആദ്യ വിജയമാണിത്.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 72-ാം മിനിറ്റില്‍ ലൂയി സുവാരസും 83-ാം മിനിറ്റില്‍ മെസ്സിയുമാണ് ബാഴ്‌സയുടെ ഗോള്‍ നേടിയത്. കളിയിലുടനീളം കറ്റാലന്‍ പടയുടെ ആധിപത്യമായിരുന്നു. 69 ശതമാനവും പന്ത് നിയന്ത്രിച്ചു നിര്‍ത്തിയ അവര്‍ 16 ഷോട്ടുകളാണ് പായിച്ചത്. നാലാം മിനിറ്റില്‍ ജെറാര്‍ഡ് പികെ്വയുടെ ഹെഡ്ഡര്‍ ക്രോസ്ബാറിലിടിച്ച് മടങ്ങുന്നത് കണ്ടാണ് മത്സരത്തിന് ചൂടുപിടിച്ചത്. 7-ാം മിനിറ്റില്‍ വിയ്യാറയല്‍ താരം റാബയുടെ ഹെഡ്ഡര്‍ ബാഴ്‌സ ഗോളിയും രക്ഷപ്പെടുത്തി. 16, 26 മിനിറ്റുകളില്‍ വീണ്ടും വിയ്യയ്‌ക്ക് അവസരം. എന്നാല്‍ ബോക്‌സിനുള്ളില്‍ നിന്ന് റോബര്‍ട്ടോ സൊറിയാനോ പായിച്ച ഷോട്ടും ബാഴ്‌സ ഗോളി രക്ഷപ്പെടുത്തി. ഇതിനിടെ 22-ാം മിനിറ്റില്‍ മെസ്സിയുടെ ഷോട്ട് വിയ്യ ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യ പകുതിയില്‍ ഗോള്‍ വിട്ടുനിന്നു.

58-ാം മിനിറ്റില്‍ ബാഴ്‌സയുടെ അല്‍കാസറിന്റെ ഷോട്ടിനും വിയ്യ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 60-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്കറ്റ്‌സിനെ ഫൗള്‍ ചെയ്തതിന് റാബക്ക് ചുവപ്പുകാര്‍ഡ് കിട്ടിയതോടെ വിയ്യ പ്രതിസന്ധിയിലായി. ഈ മുന്‍തുക്കം മുതലെടുത്ത് മെസ്സിപ്പട എതിര്‍ബോക്‌സിലേക്ക് ഇരച്ചുകയറി. 67-ാം മിനിറ്റില്‍ സുവാരസിന്റെ ഷോട്ട് പോസ്റ്റില്‍ത്തട്ടിതെറിച്ചു. അഞ്ച് മിനിറ്റിനുശേഷം ബാഴ്‌സ ആദ്യ ഗോള്‍ നേടി. അല്‍കാസറിന്റെ പാസില്‍ നിന്ന് സുവാരസ് നിറയൊഴിച്ചു. തുടര്‍ന്ന് സമനിലക്കായി വിയ്യാ താരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 76-ാം മിനിറ്റില്‍ രണ്ട് അവസരങ്ങളാണ് ബാഴ്‌സ ഗോളി വിഫലമാക്കിയത്.

83-ാം മിനിറ്റില്‍ മെസ്സിയുടെ ഗോള്‍. രണ്ട് പ്രതിരോധനിരക്കാരെ കബളിപ്പിച്ച് മുന്നേറി ബോക്‌സില്‍ പ്രവേശിച്ചശേഷം ഇടംകാലുകൊണ്ട് പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. പിന്നീട് അവസാന മിനിറ്റുകളില്‍ ലീഡ് ഉയര്‍ത്താന്‍ ബാഴ്‌സക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചെങ്കിലും വിയ്യാ ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. 15 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റുമായി ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത്.മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് 1-0ന് റയല്‍ ബെറ്റിസിനെ കീഴടക്കി. 29-ാം മിനിറ്റില്‍ നിഗ്വസ് വിജയഗോള്‍ നേടി. മറ്റ് കളികളില്‍ മലാഗ 2-0ന് റയല്‍ സോസിഡാഡിനെയും അത്‌ലറ്റിക് ബില്‍ബാവോ 2-1ന് ലെവന്റയെയും തോല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

Kerala

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

പുതിയ വാര്‍ത്തകള്‍

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

നവവധുവിന് ഒരു പവനും പട്ടുസാരിയും; തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്

ഫിഫയിലെ സ്വകാര്യ നിക്ഷേപം; തീരുമാനം അറിഞ്ഞിരുന്നില്ലെന്ന് ആഴ്‌സേന്‍ വെംഗര്‍

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.