ന്യൂദല്‍ഹി: കെഎസ്ആര്‍ടിസി താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ അടിയന്തിരമായി പരിഗണിക്കുമെന്ന് സുപ്രീംകോടതി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയല്ലാതെ ജോലി ലഭിച്ച താല്‍ക്കാലിക ജീവനക്കാരുടെ കേസിലാണ് നടപടി.
കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജിയില്‍ ജനുവരി മൂന്നാംവാരം വാദം കേള്‍ക്കാനാണ് സുപ്രീംകോടതി തീരുമാനം. ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെ വിരമിച്ച ജീവനക്കാര്‍ നല്കിയ അറുപതോളം കോടതിയലക്ഷ്യ ഹര്‍ജികളിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന കെഎസ്ആര്‍ടിസിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ജനുവരിയില്‍ കേസ് പരിഗണിക്കുന്ന വേളയില്‍ ഇക്കാര്യവും പരിശോധിക്കാമെന്നാണ് കോടതി നിലപാട്.
















