അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിധി 14ന്. വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന സുപ്രീംകോടതി വിധി പാലിക്കപ്പെടുന്നില്ലെന്നും, അതിനാല്‍ പ്രതിയുടെ കസ്റ്റഡി തുടരുന്നത് മനുഷ്യാവകാശലംഘനമാണെന്നും പ്രതിഭാഗം വാദിച്ചു.
19നാണ് സുനിയുള്പ്പെടൈയുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ജാമ്യം ലഭിച്ച നടന് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളോട് അന്ന്് ഹാജരാകാന്‍ അങ്കമാലി കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
















