കാവാലത്ത് കാവാലം മഹോത്സവം 2017 -ന്റെ ഉദ്ഘാടന വേദിയില്‍ ഡോ. വേലായുധപ്പണിക്കര്‍ അധ്യക്ഷ പ്രസംഗം ചെയ്യുന്നു. ശാരദാമണി, സന്ധ്യാമേനോന്‍, സുരേഷ് ഗോപി എം .പി, ആചാര്യ എം.ആര്‍. രാജേഷ് വേദിയില്‍.
കാവാലം: കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണമായ കാവാലം മഹോത്സവം കാവാലത്ത് ചാലയില്‍ തറവാട്ടില്‍ നടന്നു. സോപാനത്തിന്റെയും ദേശവാസികളുടെയും സംരംഭത്തില്‍ നടന്ന പരിപാടി സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു.
കാശ്യപ വേദാശ്രമത്തിലെ ആചാര്യ എം.ആര്‍.രാജേഷിനെ ആദരിച്ചു. ഡോ.വേലായുധപ്പണിക്കര്‍, ശാരദാമണി, പഞ്ചായത്ത് അധ്യക്ഷ സന്ധ്യാമേനോന്‍, കല്ലേലി രാധവന്‍പിള്ള, കല്യാണി തുടങ്ങിയവര്‍ പങ്കെടുത്തു. സോപാനം കലാകാരന്മാര്‍ ഭാസന്റെ കര്‍ണ്ണഭാരം നാടകം സംസ്‌കൃതം അവതരിപ്പിച്ചു.
















