Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പഞ്ചവാദ്യ പ്രതിഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:45 am IST
inVaradyam

കച്ചേരികളിലും പരമ്പരാഗത ക്ഷേത്രകലകളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ദക്ഷിണേന്ത്യന്‍ താളവാദ്യമായ ഘടം, മൃദംഗം എന്നിവ ഇന്ന് ആധുനിക സംഗീത പരിപാടികളിലും ഒഴിവാക്കാന്‍ പറ്റാത്ത സംഗീതോപകരണമായി മാറിയിരിക്കുന്നു. ഇത്തരം വാണിജ്യ സാധ്യതയാകണം പുതിയ തലമുറയെ ഭാരതീയ താളവാദ്യ രംഗത്തേയ്‌ക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. പരമ്പരാഗത കച്ചേരികളിലും ഫ്യൂഷന്‍ സംഗീതം പോലുള്ള ആധുനിക സംഗീത പരിപാടികളിലും ശ്രദ്ധേയനാവുകയാണ് താളവാദ്യകലാകാരനായ ആലുവ ആര്‍. രാജേഷ്.

വളരെക്കാലം പ്രമുഖ ഗുരുക്കന്മാരുടെ സഹായിയായി പ്രവര്‍ത്തിച്ച അനുഭവത്തില്‍ ഘടം പോലെതന്നെ മൃദംഗം, ഗഞ്ചിറ, മുഖര്‍ശംഖ്, തബല എന്നിവ കൈകാര്യം ചെയ്യുന്നതില്‍ അതീവ നിപുണനായി. മൃദംഗം വായനയില്‍ ഈ വര്‍ഷത്തെ കാഞ്ചി കാമകോടി ആസ്ഥാന വിദ്വാന്‍ പദവി ഒക്‌ടോബര്‍ രണ്ടിന് നടന്ന ചടങ്ങില്‍ കാഞ്ചി കാമകോടി മഠാധിപതി ശ്രീ ജയേന്ദ്ര സരസ്വതി സ്വാമികളില്‍ നിന്നും രാജേഷ് സ്വീകരിച്ചു.

14 വയസ്സുമുതലാണ് മൃദംഗ പഠനം ആരംഭിക്കുന്നത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടിയുടെ കീഴില്‍. തുടര്‍ന്ന് യശശ്ശരീരനായ മൃദംഗവിദ്വാന്‍ പുരുഷോത്തമ ശര്‍മ്മയുടെ കീഴില്‍ തുടര്‍പഠനം നടത്തി. ഇപ്പോള്‍ ആകാശവാണി സ്റ്റാഫ് ആര്‍ട്ടിസ്റ്റ് മൃദംഗ വിദ്വാന്‍ പാലക്കാട് ജയകൃഷ്ണന്റെ കീഴില്‍ മൃദംഗ പഠനം നടത്തുന്നു. സ്വാതിതിരുനാള്‍ സംഗീതകോളേജ് റിട്ട. പ്രൊഫസര്‍ കോട്ടയം ഉണ്ണികൃഷ്ണന്റെ കീഴിലാണ് ഘടത്തില്‍ ഉപരിപഠനം നടത്തുന്നത്.

ആകാശവാണി തൃശൂര്‍ നിലയത്തില്‍ നിന്നും ഘടം വാദനത്തില്‍ ബി ഹൈ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട് രാജേഷ്. കേരളത്തിനകത്തും പുറത്തുമുള്ള സംഗീത സഭകളുടെ കച്ചേരികളില്‍ പങ്കെടുത്തുവരുന്നു. ദൂരദര്‍ശന്‍-ആകാശവാണി സംഗീതോത്സവങ്ങളിലും ഘടം വായിച്ചിട്ടുണ്ട്.

നിരവധി കുട്ടികളെ മൃദംഗം അഭ്യസിപ്പിക്കുന്നു. സ്‌കൂള്‍ കലോത്സവം, യൂണിവേഴ്‌സിറ്റി കലാപ്രതിഭകള്‍ എന്നിങ്ങനെ ശിഷ്യന്മാരുടെ ഒരു നീണ്ടനിര തന്നെയുണ്ട്. മത്സരത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി കല പഠിച്ചു പിന്നീടത് ഉപേക്ഷിക്കുന്ന രീതിയോട് രാജേഷിന് താത്പര്യമില്ല. ഉപാസനയും ജീവിതചര്യയുമായി കലയെ കാണണം. കലയെ ജീവിതചര്യയായി കണ്ടതാണ് തന്റെ വിജയത്തിന് കാരണം- രാജേഷ് പറയുന്നു.

കേരളത്തിലെ പ്രശസ്തരായ ഒട്ടുമിക്ക ഗായകര്‍ക്കുവേണ്ടിയും രാജേഷ് പക്കമേളം വായിച്ചിട്ടുണ്ട്. പ്രണവം ശങ്കരന്‍ നമ്പൂതിരി, ചേപ്പാട് വാമനന്‍ നമ്പൂതിരി, മാതംഗി സത്യമൂര്‍ത്തി, ടി.വി. രമണി, അനന്തപത്മനാഭന്‍, ഉസ്താദ് റഫീക് ഖാന്‍ എന്നിങ്ങനെ പ്രശസ്തരായ നിരവധി കലാകാരന്മാര്‍ക്ക് പക്കമേളം വായിച്ചിട്ടുണ്ട്.

ഇലക്‌ട്രോണിക്‌സ് മുഖ്യവിഷയമായി പഠിച്ചെങ്കിലും വാദ്യോപകരണ കലാകാരനായി അറിയപ്പെടാനാണ് രാജേഷ് ആഗ്രഹിക്കുന്നത്. ആലുവ തോട്ടുമുഖം ശിവഗിരി വിദ്യാനികേതന്‍ സ്‌കൂളിലെ മൃദംഗം അധ്യാപകനാണ്. കിഴക്കേ കടുങ്ങല്ലൂര്‍ മേലാത്ത് വീട്ടില്‍ രാമചന്ദ്രന്‍നായരുടെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ അര്‍ച്ചന, സംഗീത അധ്യാപികയാണ്. മകള്‍ യുക്തശ്രീ ആര്‍.നായര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.