കൊച്ചി: നോണ്‍ എസി തീയറ്ററുകള്‍ക്ക് ചലച്ചിത്രങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍. ജനുവരി ഒന്നു മുതല്‍ നോണ്‍ എ.സി തിയറ്ററുകള്‍ക്ക് സിനിമ അനുവദിക്കരുതെന്ന് കാട്ടി സംഘടന സര്‍ക്കുലര്‍ ഇറക്കി.
സംഘടനയുടെ ഈ തീരുമാനം സംസ്ഥാനത്തെ 75 ഓളം തിയറ്ററുകള്‍ക്ക് തിരിച്ചടിയാകും.നിര്‍മ്മാതാക്കളും വിതരണക്കാരും ചേര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് ഈ തീരുമാനം എടുത്തതെങ്കിലും ഇതുവരെ നടപാക്കിയിരുന്നില്ല.
എന്നാല്‍ അടുത്തവര്‍ഷമുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കുലറാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.
















