കൊച്ചി: സംസ്ഥാനത്തെ വന്‍കിട സ്വകാര്യ ആശുപത്രികള്‍ക്ക് വീടുകളുടെ നികുതി വാങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പുറത്ത്. ജിഎസ്ടി നടപ്പാക്കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
ചികിത്സയ്‌ക്കും മെഡിക്കല്‍ വിദ്യാഭ്യാസത്തിനുമടക്കം കഴുത്തറുപ്പന്‍ തുക വാങ്ങുന്ന ആശുപത്രികള്‍ക്ക് ഓരോ വര്‍ഷവും കോടികളുടെ നികുതിയിളവാണ് സര്‍ക്കാര്‍ നല്‍കിയത്.
സ്‌കൂളുകള്‍, സാമൂഹ്യ സ്ഥാപനങ്ങള്‍ എന്നിവയുടെ കെട്ടിടങ്ങള്‍ക്ക് നല്‍കുന്ന അതേ നികുതിയാണ് വന്‍കിട സ്വകാര്യ ആശുത്രികളില്‍ നിന്നും വാങ്ങുന്നത്.
ചതുരശ്ര മീറ്ററിന് 20 രൂപ മാത്രമാണ് നിരക്ക്. ഓര്‍ഡിനറി, സെമി ഡീലക്‌സ്, ഡീലക്‌സ്, ലക്ഷ്വറി എന്നീ പേരുകളില്‍ മുറികള്‍ തിരിച്ച് 750 രൂപ മുതല്‍ 5000 രൂപവരെ പ്രതിദിന വാടക വാങ്ങുന്ന ആശുപത്രികള്‍ക്കാണ്് സര്‍ക്കാരിന്റെ ഈ സൗജന്യം.
സ്വകാര്യ ആശുപത്രികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് വന്‍ ഫീസ് വാങ്ങാന്‍ അവസരമൊരുക്കുകയും, നികുതിയില്‍ ഇളവ് അനുവദിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ രഹസ്യ ധാരണ കാലങ്ങളായി നിലനില്‍ക്കുന്നതാണെന്ന് തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാരും വ്യക്തമാക്കുന്നു. ജിഎസ്ടി നടപ്പാക്കിയതോടെ ആഡംബര നികുതികള്‍ സര്‍ക്കാരിലേക്ക് നേരിട്ടാണ് അടയ്‌ക്കുന്നത്. ഇതുമൂലം തദ്ദേശസ്ഥാപനങ്ങളുടെ വരുമാനത്തില്‍ ഇടിവുണ്ടായി.
















