കോട്ടയം: വിവിധ സ്ഥലങ്ങളില്‍ നിന്നും ശബരിമലയ്‌ക്കായി പോകുന്ന അയ്യപ്പഭക്തന്മാര്‍ രാത്രി കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയാല്‍ വിവരങ്ങള്‍ക്കായി സമീപ ടാക്‌സി ഡ്രൈവര്‍മാരോടും ഹോട്ടലുകളെയും ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവില്‍.
രാത്രി 10 കഴിഞ്ഞാല്‍ അറിയിപ്പ് നല്‍കുന്ന കൗണ്ടര്‍ അടച്ചുപുട്ടിയിട്ട് കാലങ്ങളായി. അയ്യപ്പഭക്തരോടുള്ള അനാസ്ഥ അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
















