മലപ്പുറം: അനധികൃതമായി വനഭൂമി കയ്യേറി അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മിച്ച ഇടത് എംഎല്‍എ പി.വി. അന്‍വറിനെതിരെ നടപടി വൈകും. അനധികൃതമായി നിര്‍മ്മിച്ച തടയണയെ കുറിച്ച് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് റിപ്പോര്‍ട്ട് നല്‍കാത്തതാണ് നടപടി വൈകാന്‍ കാരണം.
പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് കൂടി ലഭിച്ചാലേ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകൂ. എംഎല്‍എയുടെ അനധികൃത കൈയേറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. വിവിധ വകുപ്പുകള്‍ ആര്‍ഡിഒക്ക് കൈമാറിയ റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്തു.
എന്നാല്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈകുന്നതിനാല്‍ യോഗത്തില്‍ കൂടുതല്‍ തീരുമാനങ്ങളെടുക്കാനായില്ല. റിപ്പോര്‍ട്ട് വൈകുന്നതിനു പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്നാണ് സൂചന.
















