ബെംഗളൂരു: ബെംഗളൂരു എഫ്സി ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഇതിന് പുറമെ മൂന്ന് ലക്ഷം രൂപ ഗുര്‍പ്രീത് പിഴയും നല്‍കണം.
നവംബര്‍ 30 ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഗോവ എഫ്സിക്കെതിരായ മത്സരത്തില്‍ ഗുര്‍പ്രീത് സന്ധു എതിര് ടീമിനെ കളിക്കാരനോട് മോശമായി പെരുമാറിയതിനാണ് ഈ ശിക്ഷയെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക കമ്മിറ്റി അറിയിച്ചു.
പിഴ തുകയായ മൂന്ന് ലക്ഷം രൂപ പത്ത് ദിവസത്തിനുള്ളില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് നല്‍കണം. രണ്ട് മത്സരങ്ങളില്‍ നിന്നുള്ള സസപെന്ഷന് ഉടന്‍ പ്രാബല്യത്തില്‍ വരും.
അതിനാല്‍ ഐഎസ്എല്ലില്‍ വെള്ളിയാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിലും അടുത്ത വ്യാഴാഴ്ച പൂനെ സിറ്റിക്കെതിരായ മത്സരത്തിലും ഗുര്‍പ്രീതിന് കളിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: