Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പണമില്ല: കോട്ടപ്പുറം പാലം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2017, 09:28 pm IST
inThrissur

തൃശൂര്‍: കോര്‍പ്പറേഷന് പണമില്ല; എം.ജി.റോഡ് റെയില്‍വേ മേല്‍പ്പാലം വീതികൂട്ടല്‍ ആശയകുഴപ്പത്തില്‍; താല്‍ക്കാലിക ബെയ്‌ലി ബ്രിഡ്ജ് മാത്രം പരിഹാരമെന്ന് വിദഗ്ധര്‍. ഒന്നര-രണ്ട് കോടി രൂപ ചിലവില്‍ ഗതാഗതനിയന്ത്രണമില്ലാതെ ഒരു മാസം കൊണ്ട് ഉരുക്കുപാലം നിര്‍മ്മിക്കാനാകും.

പാലം വീതി കൂട്ടാന്‍ 18 കോടി രൂപയാണ് റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്. എസ്റ്റിമേറ്റുണ്ടാക്കാന്‍ 36ലക്ഷം ഉടനെ നല്‍കണം. പിന്നെ ഒരു മാസത്തിനകം 18 കോടി കൂടി കെട്ടണം. പാലം പണിയണമെങ്കില്‍ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കണം. മാത്രമല്ല. ഒമ്പത് മാസം എം.ജി.റോഡ് വഴി ഗതാഗതവും നിരോധിക്കണമെന്നാണ് റെയില്‍വേയുടെ ആവശ്യം. ഈ വ്യവസ്ഥകള്‍ അനുസരിച്ച് പാലം നിര്‍മ്മാണം ഉടനൊന്നും പ്രായോഗികമാകില്ല.

പാലം വീതി കൂട്ടാനാവശ്യമായ പണം നല്‍കാമെന്ന് പ്രമുഖ പ്രവാസി വ്യവസായി സി.കെ.മേനോന്‍ വാഗ്ദാനം ചെയ്തിരുന്നു. പരമാവധി നാല് കോടി രൂപയാണ് മേനോന്റെ വാഗ്ദാനം. ബാക്കി പണം കോര്‍പ്പറേഷന്‍ കണ്ടെത്തണം. ഇന്നത്തെ നിലയില്‍ അതിന് കഴിയില്ല. ദിവാന്‍ജി മൂല മേല്‍പ്പാലത്തിന് തന്നെ കോര്‍പ്പറേഷന്‍ വൈദ്യുതി ഫണ്ടില്‍ നിന്നാണ് 6.33 കോടി കണ്ടെത്തിയത്. വൈദ്യുതി വിഭാഗത്തില്‍ ഫണ്ടുണ്ടെങ്കിലും ഇപ്പോള്‍ എടുക്കാന്‍ വ്യവസ്ഥയില്ല. റഗുലേറ്ററി കമ്മീഷന്റെ നിരോധനം നിലനില്‍ക്കുകയാണ്. സ്ഥലമെടുപ്പ് നഗരസഭക്ക് എളുപ്പം പരിഹരിക്കാനാകാത്ത മറ്റൊരു കടമ്പയാണ്.

നിലവിലുള്ള മേല്‍പ്പാലത്തിന്റെ നീളം 15 മീറ്ററാണ്. വീതി ഏഴര മീറ്ററും. ഇരുഭാഗത്തും ഒരു മീറ്റര്‍ വീതം ഫുട്പാത്തുമുണ്ട്. പാലത്തിന്റെ വീതി 25 മീറ്ററായി കൂട്ടാനായിരുന്നു കോര്‍പ്പറേഷന്‍ തീരുമാനമെങ്കിലും ഡി.ടി.പി. സ്‌കിമില്‍ എം.ജി.റോഡ് വീതി 21 മീറ്ററായതിനാല്‍ വീതി 21 മീറ്ററായി തന്നെ ചുരുക്കിയിട്ടുണ്ട്.

ഭാവിയില്‍ റെയില്‍വേ നാല് വരി ട്രാക്ക് ലക്ഷ്യമിടുന്നതിനാല്‍ പാലത്തിന്റെ നീളം 15 മീറ്ററില്‍ നിന്നും 30 മീറ്ററായി വികസിപ്പിക്കണമെന്നാണ് റെയില്‍വേയുടെ നിലപാട്. ചെലവ് പൂര്‍ണ്ണമായും കോര്‍പ്പറേഷനില്‍ വഹിക്കണം. മാത്രമല്ല പടിഞ്ഞാറേ ഭാഗത്ത് മാരിയമ്മന്‍ ക്ഷേത്രമുള്ളതിനാല്‍ റെയില്‍വേ ട്രാക്ക് വികസനം കിഴക്കുഭാഗത്തേക്ക് മാത്രമാണ്.

സ്ഥലമെടുത്തു നല്‍കാതെ പാലം പണി തുടങ്ങാനാകില്ല. സ്ഥലമെടുപ്പിന് കോര്‍പ്പറേഷന്‍ പുറമെ പണം കണ്ടെത്തണം. ഒമ്പത് മാസം ഗതാഗത നിയന്ത്രണം പോയിട്ട് ഒരു ദിവസം പോലും ഗതാഗതം നിരോധിക്കാനാകാത്ത അവസ്ഥയുമാണ് എം.ജി.റോഡിന്.

മേല്‍പ്പാലം വീതികൂട്ടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചെയര്‍മാന്‍ ഷീന ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ഒരു ധാരണയുമാകാതെ പിരിഞ്ഞു. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്നാണ് എഞ്ചിനീയര്‍മാരുടെ വിശദീകരണം. 18 കോടിയും സ്ഥലമെടുപ്പ് ചിലവും എങ്ങിനെയുണ്ടാക്കുമെന്നും കോര്‍പ്പറേഷന്‍ നേതൃത്വത്തിന് ധാരണയില്ല. ഫലത്തില്‍ എം.ജി.റോഡ് മേല്‍പ്പാല വികസനം സ്വപ്‌നമായി തീരും.

എന്നാല്‍ താല്‍ക്കാലിക ഉരുക്ക് നിര്‍മ്മിത ബെയ്‌ലി പാലം പ്രയോഗികമാണെന്ന് പാലം നിര്‍മ്മാണ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാലുവരി ഗതാഗതത്തിന് കോര്‍പ്പറേഷന് 7.5 മീറ്റര്‍ വീതിയില്‍ 15 മീറ്റര്‍ നീളത്തിലൊരു താല്‍ക്കാലിക ഉരുക്കു പാലം മതിയാകും. 15 മീറ്റര്‍ വീതിയിലിപ്പോള്‍ സ്ഥലമെടുപ്പില്ലാതെ തന്നെ ഇവിടെ സ്ഥലം ലഭ്യമാണ്. 21 മീറ്ററാക്കാന്‍ വടക്കുഭാഗത്തു 1.5 മീറ്ററും തെക്കുഭാഗത്ത് 4.5 മീറ്ററുമാണ് സ്ഥലംവേണ്ടത്. 7.5 മീറ്ററില്‍ ബെയ്‌ലി പാലവും അതിന് ഒരു മീറ്റര്‍ വീതിയിലൊരു ഫുട്പാത്തും നിലവിലുള്ള പാലത്തിന്റെ തെക്കുഭാഗത്ത് ഒരുക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാലം പണിയാന്‍ സ്ഥലമെടുപ്പിന് കാത്ത് നില്‍ക്കണ്ട.

പാലം പുറത്തു തയ്യാറാക്കുന്നതിനാല്‍ സ്ഥാപിക്കാന്‍ ഒരു മാസം ധാരാളം മതിയാകും. ഇതിനാകാട്ടെ ഗതാഗത നിരോധനവും വേണ്ട. ചിലവ് ഒന്നര രണ്ട് കോടിയേ വരൂ. സി.കെ.മേനോന്റെ ചിലവില്‍ തന്നെ നിര്‍മ്മിക്കുകയുമാകാം.

ഉരുക്കുപാലം പ്രയോഗികമാണെന്നും തടസ്സമില്ലെന്നും റെയില്‍വേയുടെ ഉന്നത എഞ്ചിനീയര്‍ പറഞ്ഞു. റെയില്‍വേ തന്നെ പലയിടത്തും ഉരുക്കുപാലങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കണ്ണൂരിലെ മൊയ്തുപാലം നൂറ് വര്‍ഷമാണ് നിലനിന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Kerala

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.