തലശ്ശേരി: പെരുന്താറ്റിലെ ബിജെപി പ്രവര്‍ത്തകനെയും അമ്മയെയും വീട്ടില്‍ കയറി അക്രമിച്ച സംഭവത്തില്‍ നാല് സിപിഎമ്മുകാര്‍ക്കെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. പെരുന്താറ്റില്‍ ലക്ഷ്മി നിലയത്തില്‍ വിജില്‍, അമ്മ സുധ എന്നിവരുടെ പരാതിയില്‍ സജേഷ്, വിപിന്‍, സുനില്‍, ലനേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. അക്രമത്തില്‍ പരിക്കേറ്റ ഇരുവരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണുള്ളത്. തിങ്കളാഴ്ച രാത്രിയാണ് സിപിഎം സംഘം വീട്ടില്‍ കയറി അക്രമം നടത്തിയത്.
















