കണിച്ചുകുളങ്ങര: ജില്ലാ കലോത്സവം വിജിലന്‍സ് നിരീക്ഷണത്തില്‍. കരിമ്പട്ടികയില്‍ വിജിലന്‍സ് ഉള്‍പ്പെടുത്തിയ നാല് പേര്‍ വിവിധ മല്‍സരങ്ങളില്‍ വിധികര്‍ത്താക്കളായി എത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് നിരീക്ഷണം കര്‍ശനമാക്കിയത്.
ഇവര്‍ വിധികര്‍ത്താക്കളാകുന്ന വേദി, മത്സരങ്ങള്‍, ഇവരുടെ ഫോണ്‍കോളുകള്‍, ആശയവിനിമയം എന്നിവയടക്കം നിരീക്ഷിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
















