കൊച്ചി: ജാതിമത വ്യത്യാസമില്ലാതെ എല്ലാ ഭൂരഹിതര്‍ക്കും ഭൂമികിട്ടും വരെ പോരാട്ടം തുടരുമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. തൃക്കാക്കര നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയന് അദ്ധ്യക്ഷനായി. മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ തട്ടാരത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ടി.വി. ബാബു, വി.ഗോപകുമാര്‍, ജില്ലാ സെക്രട്ടറി വി. വേണുഗോപാല്‍, തൊഴിലാളി സേന ജില്ലാ പ്രസിഡന്റ് എം.എ. വാസു, മഹിളാസേന ജില്ലാ പ്രസിഡന്റ് നിര്‍മ്മല ചന്ദ്രന്, തൊഴിലാളി സേന ജില്ലാ ജനറല്‍ സെക്രട്ടറി സി. സതീശന് എന്നിവര്‍ സംസാരിച്ചു.
സമാപനസമ്മേളനത്തിന് മുന്നോടിയായ നടന്ന പ്രകടനത്തിന് യുവജനസേന മണ്ഡലം പ്രസിഡന്റ് സനൂപ് സോമന്, തൊഴിലാളി സേന മണ്ഡലം പ്രസിഡന്റ് സുജിത്ത് മേല്‍ത്തറ, ഏരിയ ഭാരവാഹികളായ കെ.പി. വത്സലന്‍, എം.ആര്. ജയന്, എം.എസ്. രാധാകൃഷ്ണന്, രാജസെന്, എം.കെ. രഘുവരന്, ഗുരുജി വെണ്ണല, എം.എസ്. ദിലീപ് കുമാര്‍, എം.ഡി. സുനില്‍കുമാര്‍, ജനാര്ദ്ദനന് മാമംഗലം, പുഷ്പാംഗദന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: