ഏറ്റുമാനൂര്‍: നഗരസഭ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിക്കൊട്ടി രാജി സന്നദ്ധത അറിയിച്ച് ഡിസിസിക്ക് കത്ത് നല്‍കിയത് നാടകമാണെന്നു തെളിഞ്ഞു. രാജി മൂലം കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്ന് ബോദ്ധ്യപ്പെട്ടതോടെ ധാരണയാകും വരെ തുടരുവാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം തുടരുവാന്‍ ആവശ്യപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ജയിംസ് പ്ലാക്കിത്തൊട്ടി രാജിസന്നദ്ധത അറിയിച്ചതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ തന്നെ പറയുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബിജു കൂമ്പിക്കനാണ് ചെയര്‍മാ ന്‍പദവിക്കു വേണ്ടി മുന്നോട്ടു വരുന്നത്.
35 അംഗ കൗണ്‍സലില്‍ കോണ്‍ഗ്രസ് 9, കേരള കോണ്‍ഗ്രസ് 5, സ്വതന്ത്രര്‍ 4, എല്‍ഡിഫ് 12, ബിജെപി 5 എന്നിങ്ങനെയാണ് കക്ഷിനില.
സ്റ്റാന്‍ഡിങ് കമ്മറ്റി തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് തര്‍ക്കത്തെ തുടര്‍ന്ന് ബിജെപി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുത്തു.
ബിജെപി ആര്‍ക്കും പിന്തുണ നല്‍കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അവിശ്വാസം പാസാകണമെങ്കില്‍ 18 അംഗ പിന്തുണ വേണം കേരള കോണ്‍ഗ്രസിന്റെ പിന്തുണ കിട്ടിയാലും എന്‍ഡിഎഫിന് 17 അംഗ പിന്തുണയേ ആവുകയുള്ളു. എല്‍ഡിഎഫിനും നിലവിലെ ചെയര്‍മാന്‍ തടരുന്നതില്‍ എതിര്‍പ്പു കാണിക്കുന്നില്ല
















