വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ട്മിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ബിജെപി നിയോജകണ്ഡലം ജനറല്‍ സെക്രട്ടിയും ഓണ്‍ ലൈന്‍ പോര്‍ട്ടലായ വൈക്കം ലൈവിന്റെ സി.ജി.ഒയുആയ രൂപേഷ് ആര്‍ മോനോനാണ് കത്ത് അയച്ചത്.
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ ആദ്ധ്യാത്മികവും ചരിത്രപരവുമായ പ്രധാന്യം ലോകമെമ്പാടുമുള്ള ഭക്തരുടെ മനസ്സില്‍ ഉത്സവത്തിന് ഇടം നേടാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി കത്തില്‍ പരാമര്‍ശിച്ചു. രണ്ടാഴ്ച മുമ്പ് രൂപേഷ് ഓണ്‍ ലൈന്‍ പോര്‍ട്ടലിലൂടെ അഷ്ടമി ലൈവായി കാണിയ്‌ക്കുന്നതിന്റെ വിശദാംശങ്ങള്‍ സൂചിപ്പിച്ച് കത്ത് അയച്ചിരുന്നു. 2014 മുതലാണ് വൈക്കം ലൈവ് അവസാനത്തെ മൂന്ന് ദിവസത്തെ അഷ്ടമി വിശേഷം ലോകമെമ്പാടും മൊബൈലില്‍ വരെ കിട്ടുന്ന തരത്തില്‍ ലൈവായി കാണിച്ചിരുന്നത്. ഇതെല്ലാം സൂചിപ്പിച്ചാണ് കത്ത് അയച്ചത്. ഇതിന് മറുപടിയായിട്ടാണ് അഷ്ടമിക്കും വൈക്കം ലൈവിനും ഭാവുകങ്ങള്‍ നേര്‍ന്ന കത്ത് അയച്ചത്. ഇന്നലെയാണ് കത്ത് ലഭിച്ചത്.
















