കോട്ടയം: ഭരണഘടന ഉറപ്പ് നല്‍കുന്ന സാമുദായിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കെപിഎംഎസിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 11 ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംവരണ സംരക്ഷണ റാലിയിലും പ്രതിഷേധ സംഗമത്തിലും ജില്ലയില്‍ നിന്നും അര ലക്ഷം സമുദായ അംഗങ്ങളെ പങ്കെടുപ്പിക്കുവാന്‍ ജില്ലാ സംവരണ സംരക്ഷണ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ഈ സമരത്തിനോടനുബന്ധിച്ച് 6ന് ഡോ.ബി.ആര്‍.അംബേദ്കര്‍ ചരമദിനത്തില്‍ ഗവര്‍ണ്ണര്‍ക്കും മുഖ്യമന്ത്രിക്കും പത്ത് ലക്ഷം പ്രതിഷേധ കത്തുകള്‍ അയക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഒരുക്ഷം കത്തുകള്‍ അയക്കും.
ജില്ല പ്രസിഡന്റ് അജിത് കല്ലറ അദ്ധ്യക്ഷനായി.സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് പി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈ. പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാര്‍, ടി.എസ്.രജികുമാര്‍, സാബു കരിശേരി, വി.വി.പ്രകാശ്, അനില്‍ അമര, ലതിക സജീവ്, അനില്‍ കാരിക്കോട്, എം. ആര്‍. രാജന്‍, കെ.സി.ചന്ദ്രന്‍ ,അഖില്‍ കെ.ദാമോദരന്‍, സിന്ധു റെജി, സുദര്‍ശന ബാലകൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
















