പളളുരുത്തി: ബിജെപി പ്രതിനിധി സംഘം ചെല്ലാനത്തെ കടലാക്രമണ പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പിലും സന്ദര്‍ശനം നടത്തി. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന്, പാര്‍ട്ടി സംസ്ഥാന സമിതിയംഗം വി.കെ. സുദേവന് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം എത്തിയത.്
ചെല്ലാനത്തെ കടലാക്രമണത്തെ ചെറുക്കാന്‍ കടല്‍ഭിത്തിയും, പുലിമുട്ടും നിര്‍മ്മിച്ച് അടിയന്തിര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യമെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം.വേലായുധന് പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സമിതിസംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തും. ദുരിതാശ്വാസ ക്യാമ്പില്‍ ജനം ദുരിതമനുഭവിക്കുകയാണെന്നും ആവശ്യമായ സാമഗ്രികള്‍ എത്തിക്കുവാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും #ോഅദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.എല്‍ .ജയിംസ്, പ്രവീണ്‍ ദാമോദര പ്രഭു, സേവ്യര്‍ ,വി.അഗസ്റ്റിന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: