മട്ടാഞ്ചേരി:”എല്ലാവരും പ്രാര്‍ത്ഥനയിലാണ്. ഉറ്റവര്‍ക്ക് വേണ്ടിയും നാടിന് വേണ്ടിയും. ഇന്നലെ രാത്രിയോടെ ബന്ധുക്കളായ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. മോബൈലില്ല, മറ്റു സംവിധാനവുമില്ല. അഡ്മിനിസ്ട്രേഷന് ഓഫീസ് സന്ദേശം മാത്രമാണ് ആശ്വാസം”.
ചികിത്സയ്ക്കും വ്യാപാരത്തിനും പഠനത്തിനുമായി കൊച്ചിയിലെത്തിയവരാണ് ലക്ഷദ്വീപിലെ ദുരിത കാഴ്ചകള്‍ ദൃശ്യമാധ്യമങ്ങളില്‍ കണ്ട് ആശങ്കയോടെ കഴിയുന്നത്. കൊച്ചി തുറമുഖത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഓഫീസുമായും സുരക്ഷാഏജന്സികളുമായും നിരന്തരം ബന്ധപ്പെട്ട് ദ്വീപിലെ സ്ഥിതിഗ തികളെക്കുറിച്ച് തിരക്കുകയാണിവര്.
തുറമുഖനഗരിയിലും എറണാകുളത്തെ ദ്വീപ് താമസസമുച്ചയത്തിലുമായി വിദ്യാര്‍ത്ഥിനികളും സ്ത്രീകളും വൃദ്ധരുമടക്കം നൂറിലെറെപ്പേരാണ് കഴിയുന്നത്. ചുഴലിക്കാറ്റിന്റെ ഗതി ദ്വീപ് സമൂഹത്തിന് സമീപത്തേക്ക് നീങ്ങുന്നെന്ന വാര്‍ത്ത പരന്നതോടെ പലരും ആശങ്കയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: