Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കലിയടങ്ങാതെ മരണത്തിരകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 02:00 am IST
in Ernakulam

കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടലേറ്റം കൊച്ചിയില്‍ ജീവനെടുത്തു തുടങ്ങി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ രണ്ടുപേരാണ് ഇന്നലെ മരിച്ചത്. ചെല്ലാനം, എടവനക്കാട്, എന്നിവിടങ്ങളില്‍ കടലിന്റെ കലി അടങ്ങിയില്ല. 1500 ഓളം കുടുംബങ്ങളിലെ അയ്യായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഏഴു ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്തത് ദുരിത ബാധിതര്‍ക്ക് ദുരിതമായി.

ലക്ഷദ്വീപിലും ചുഴലിക്കാറ്റ് ദുരിതം വിതച്ചതോടെ കപ്പല്‍ ഗതാഗതവും അനിശ്ചിതത്വത്തിലായി. കൊല്ലത്ത് നിന്ന് വ്യാഴാഴ്ച മത്സ്യ ബന്ധനത്തിന് പോയ ശ്രീദേവി വള്ളത്തിലുള്ളവര്‍ ശനിയാഴ്ച പുലര്‍ച്ചെയോടെ കൊച്ചിയിലെത്തി. തീരമേഖലയില്‍ 369 വീടുകള്‍ ഭാഗികമായും അഞ്ചുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 75 നാടന്‍ വള്ളങ്ങള്‍ ഭാഗികമായിതകര്‍ന്നു. 200 വലകള്‍ നഷ്ടപ്പെട്ടു. തിങ്കളാഴ്ചവരെ കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശവും നല്‍കി. എടവനക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍, ചെല്ലാനം സെന്റ് മേരീസ് എച്ച്എസ്എസ്, ചെല്ലാനം പുത്തന്‍തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെല്ലാനം സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് പാരിഷ് ഹാള്‍, ചെല്ലാനം സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാള്‍, നായരമ്പലം ദേവിവിലാസം സ്‌കൂള്‍, ഞാറയ്‌ക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്.

എടവനക്കാട് ക്യാമ്പില്‍ 38 കുടുംബങ്ങളിലെ 164 പേരും ചെല്ലാനം സെന്റ് മേരീസില്‍ 403 കുടുംബങ്ങളിലെ 1200 പേരുമാണുള്ളത്. പുത്തന്‍തോട് ഗവണ്‍മെന്റ് എച്ച്എസ്എസില്‍ 131 കുടുംബങ്ങളിലെ 494 പേരും സെന്റ് ഫ്രാന്‍സിസ് പാരിഷ് ഹാളില്‍ 200 കുടുംബങ്ങളിലെ 800 പേരും നായരമ്പലം ദേവിവിലാസം സ്‌കൂളില്‍ 421 കുടുംബങ്ങളിലായി 1846 പേരുമാണുള്ളത്. ഞാറയ്‌ക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളില്‍ 42 കുടുംബങ്ങളിലെ 110 അംഗങ്ങളാണുള്ളത്. ചെല്ലാനം സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാളില്‍ 19 കുടുംബങ്ങളിലെ 60 അംഗങ്ങള്‍ ഉണ്ട്. ക്യാമ്പുകളില്‍ സൗജന്യഭക്ഷണവും മെഡിക്കല്‍ സൗകര്യങ്ങളും ഉണ്ടായിരിക്കും എന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഡിസംബര്‍ ഒന്നിന് 22 പേരെയും ഡിസംബര്‍ രണ്ടിന് 26 മത്സ്യബന്ധനതൊഴിലാളികളെയുമാണ് രക്ഷപ്പെടുത്തിയത്. നാലുപേരെ പറവൂര്‍ ആശുപത്രിയിലും രണ്ടുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെല്ലാം ഇതര ജില്ലക്കാരാണ്. കൊല്ലം തിരുവനന്തപുരം നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള വാഹനസൗകര്യമടക്കമുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. എല്ലാ താലൂക്ക് ഓഫീസുകളും തീരപ്രദേശത്തുള്ള വില്ലേജ് ഓഫീസുകളും രാത്രിയിലും പ്രവര്‍ത്തിക്കും. ക്യാമ്പുകളുടെ പരിസരത്തും തീരപ്രദേശത്തും രാത്രിയില്‍ പോലീസ് പട്രോളിങ് ഉണ്ടായിരിക്കും.

ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാര്‍ബറുകളില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധനയാനങ്ങളോ ജോലി ചെയ്യുന്ന തൊഴിലാളികളെയോ കാണാതായതായി റിപ്പോര്‍ട്ടുകളില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലോ ഹാര്‍ബറുകളിലോ രജിസ്റ്റര്‍ ചെയ്ത യാനങ്ങള്‍ കൊച്ചിയ്‌ക്കു സമീപം അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാന്‍ നാവികസേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.