കോട്ടയം: ക്ഷേത്രങ്ങളില്‍ ഇന്ന് തൃക്കാര്‍ത്തിക മഹോത്സവം കൊണ്ടാടും.ജില്ലയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ കാര്‍ത്തിക ദീപം തെളിയും.കുമാരനല്ലൂര്‍ ദേവീക്ഷേത്രം തൃക്കാര്‍ത്തികയ്‌ക്കായി ഒരുങ്ങി. ആയിരകണക്കിന് ഭക്തജനങ്ങളാണ് ഇന്ന് കുമാരനല്ലൂരില്‍ എത്തിച്ചേരുക.
ക്ഷേത്രങ്ങളിലും വീടുകളിലും മണ്‍ചെരാതില്‍ കാര്‍ത്തിക വിളക്ക് തെളിയും.നിറദീപങ്ങള്‍ തെളിയ്‌ക്കുന്നതിനായി പതിനായിരക്കണക്കിന് മണ്‍ ചെരാതുകള്‍ തയ്യാറായി.തൃക്കാര്‍ത്തിക മഹാപ്രസാദമൂട്ടിന് പതിനായിങ്ങള്‍ പങ്കെടുക്കും. നൂറുകണക്കിന് ഭക്തരാണ് പ്രസാദമൂട്ടിന് വിഭവങ്ങള്‍ തയ്യാറാക്കുന്നത്.
കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിന്റെ പരിധിയില്‍പ്പെട്ട ഏഴരക്കരകളിലും തൃക്കാര്‍ത്തിക മഹോത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.
രാവിലെ 3 മുതല്‍ തൃക്കാര്‍ത്തിക ദര്‍ശനം തുടങ്ങും. 9 മുതല്‍ തൃക്കാര്‍ത്തിക മഹാപ്രസാദമൂട്ട് ആരംഭിക്കും.ഏതാണ്ട് അമ്പതിനായിരത്തിലേറെപ്പേര്‍ക്കുള്ള സദ്യയാണ് തയ്യാറാക്കുന്നത്.കലാവേദിയില്‍ വൈകിട്ട് 7 ന് മഹാകവി ഭാസന്റെ മാദ്ധ്യമവ്യായോഗം സംസ്‌കൃതനാടകം നടക്കും.
















