കൊടുങ്ങല്ലൂര്‍: കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മാണമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടത്താന്‍ വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നിര്‍ദ്ദേശം നല്കി. കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗജന്യ റേഷന്‍, നഷ്ടപരിഹാരം തുടങ്ങിയ സഹായങ്ങള്‍ അടിയന്തിരമായി വിതരണം ചെയ്യാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പ് മന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട മന്ത്രി മൊയ്തീന്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എം.എല്‍.എമാരായ ഇ.ടി ടൈസണ്‍, വി.ആര്.സുനില്‍കുമാര്‍, പ്രൊഫ: കെ.യു അരുണന്, കെ.വി അബ്ദുള്‍ ഖാദര്‍ , മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, നഗരസഭാ കൗണ്‍സിലര്‍ കെ.ആര്.ജൈത്രന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: