തലശേരി: ജിഎസ്ടി രേഖകളില്ലാതെ ജ്വല്ലറികളില്‍ വില്‍പനക്കെത്തിച്ച മൂന്ന്കിലോ സ്വര്‍ണം സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്‌ക്വാഡ് പിടിച്ചു. ആന്ധ്രസ്വദേശികളായ ആഭരണവ്യാപാരികളാണ് രേഖകളില്ലാതെ നികുതിവെട്ടിച്ച് സ്വര്‍ണം വില്‍പന നടത്താന്‍ ശ്രമിച്ചത്. പിഴയിനത്തില്‍ 5.52 ലക്ഷം രൂപ ഇവരില്‍ നിന്ന് ഈടാക്കി. ജിഎസ്ടി അസി.കമ്മീഷണര്‍ ഇന്റലിജന്‍സ് സി.എം.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജിഎസ്ടി രേഖകളില്ലാത്ത സ്വര്‍ണംപിടിച്ചത്.
















