കൊല്‍ക്കത്ത: കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാക്കിയും അരുണാചല്‍ പ്രദേശ് ചൈനയിലുമാക്കി പശ്ചിമബംഗാളിലെ സര്‍ക്കാര്‍ സ്‌കൂള്‍ നല്‍കിയ ഭൂപടം വിവാദത്തില്‍. പത്താംക്ലാസ് ഭൂമിശാസ്ത്ര പരീക്ഷയ്‌ക്ക് വിതരണം ചെയ്ത ഇന്ത്യയുടെ ഭൂപടത്തിലാണ് കശ്മീര്‍ പാക്കിസ്ഥാനിലും അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗമായും ചിത്രീകരിച്ചിരിക്കുന്നത്. വെസ്റ്റ് ബംഗാള്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്റെ (ഡബ്ല്യൂബിബിഎസ്‌സി) കീഴിലുള്ള ഒരു സ്‌കൂളിലാണ് സംഭവം.
സംഭവത്തെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. ”ഇന്ത്യയുടെ ഭാഗമായ കാശ്മീരും അരുണാചല്‍പ്രദേശും മറ്റ് രാജ്യങ്ങളിലാണെന്ന കണ്ടെത്തലാണ് ഭൂപടത്തിലുള്ളത്, ഇത് അംഗീകരിക്കാനാകില്ല.
തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന അദ്ധ്യാപകരുടെ സംഘടനയാണ് ഇത് തയാറാക്കിയത്” ബിജെപി ജനറല്‍ സെക്രട്ടറി രാജു ബാനര്‍ജി പറഞ്ഞു.ബംഗാളില്‍ ജനാധിപത്യം നശിച്ചുകൊണ്ടിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യമാണ് നടക്കുന്നത്.
ഭൂപടത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി മാനവവിഭവശേഷി മന്ത്രാലയത്തിന് കത്തുനല്‍കുമെന്നും ബാനര്‍ജി പറഞ്ഞു.
















