ചാലക്കുടി : കലോല്‍സവം 3-ാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ഇരിങ്ങാലക്കുട ഉപജില്ല മുന്നില്‍.
150 ഇനങ്ങള്‍ അവസാനിക്കുമ്പോള്‍ 591 പോയിന്റുനേടി ഇരിങ്ങാലക്കുട ലീഡു തുടരുകയാണ്. 571 പോയിന്റോടെ കുന്നംകുളം തൊട്ടുപുറകിലുമുണ്ട്. മാള ഉപജില്ലയാണ് 549 പോയിന്റോടെ മൂന്നാംസ്ഥാനത്ത്.
542 പോയിന്റോടെ വലപ്പാട് ഉപജില്ല നാലാം സ്ഥാനത്തും തുടരുന്നു. സംസ്കൃതോത്സവത്തില്‍ യുപി വിഭാഗത്തില്‍ 54 പോയിന്റ് നേടി ഇരിങ്ങാലക്കുട ഉപജില്ല മുന്നിട്ടുനില്‍ക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ 61 പോയിന്റ് നേടി ചാവക്കാട് ഉപജില്ല മുന്നിട്ടുനില്‍ക്കുന്നു. അറബികലോല്‍സവത്തില്‍ യുപി വിഭാഗത്തില്‍ 43 പോയിന്റ് നേടി കൊടുങ്ങല്ലൂരും ഹൈസ്കൂള്‍ വിഭാഗത്തില്‍ 73 പോയിന്റോടെ കൊടുങ്ങല്ലൂര്‍, വടക്കാഞ്ചേരി, വലപ്പാട് ഒപ്പത്തിനൊപ്പം മുന്നേറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: