ചാത്തന്നൂര്‍: അമിതവേഗതയില്‍ വന്ന സ്വകാര്യബസ് മിനിബസുമായി കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്.
ബസ് ഡ്രൈവര്‍ രജിന്‍, ടെമ്പോ ഡ്രൈവര്‍ ഉളിയനാട് കൊച്ചു വീട്ടില്‍ ജിഷ്ണു, ബസ് യാത്രികരായ ചിറക്കര ഇടവട്ടം അശ്വതിഭവനില്‍ അശോകന്‍ ഭാര്യ ലതിക, ചിറക്കരത്താഴം രാജി ഭവനില്‍ രവി, ഭാര്യ ഗിരിജ, ഉളിയനാട് ചരുവിള വീട്ടില്‍ ദിലീപ്, അനില്‍ഹൗസില്‍ പ്രശാന്ത്, ചിറക്കര ഗോപന്‍ ഹൗസില്‍ സുജാത, അജിത്ത് ഭവനില്‍ അജിത്, വിദ്യാര്‍ത്ഥികളായ ചിറക്കര ഇടവട്ടം രാധാവിലാസത്തില്‍ ഗീതാറാണി, എംപിഎം ഭവനില്‍ പ്രേംജിത്ത്, രോഹിണി ഭവനില്‍ ആഷ്‌നാദിലീപ്, കൃഷ്ണാലയത്തില്‍ രാഖി, തുണ്ടില്‍ ചരുവിള പുത്തന്‍വീട്ടില്‍ ഗോപിക ജി.കുറുപ്പ്, നന്ദനത്തില്‍ സായൂജ്യ അനില്‍, നിവേദ്യത്തില്‍ ദിവ്യ, പുത്തന്‍കുളം ബ്രിസ് വില്ലയില്‍ കൃഷ്ണപ്രിയ, ചിറക്കരത്താഴം പവിത്രത്തില്‍’ഭവ്യലാല്‍, ചിറക്കര ഷിഹാ മന്‍സിലില്‍ ഫാത്തിമ, പുതുവിള വീട്ടില്‍ ഗ്രീഷ്മ, സജി നിവാസില്‍ എം.എസ്.അഹല്യാ, ശ്രീജനാര്‍ദ്ധനയില്‍ ആര്യാ, ലതികാ നിവാസില്‍ അര്‍ച്ചന, ചിറക്കര സ്വദേശി യമുന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സാരമായി പരുക്കേറ്റ ഡ്രൈവര്‍ രജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ആറരയോടെ ഉളിയനാട് വാഴവിള ജംഗ്ഷനിലായിരുന്നു അപകടം.
സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് പരിക്കേറ്റവരിലേറെയും. നിറയെ യാത്രക്കാരുമായി വര്‍ക്കലയില്‍ നിന്നും ചാത്തന്നൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സ് ഉളിയനാട് ജംഗ്ഷനിലുള്ള ട്യൂഷന്‍ സെന്ററിലേക്ക് കുട്ടികളെ എടുക്കാന്‍ ചിറക്കരയിലേക്കു പോയ ടെമ്പോവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ചാത്തന്നൂര്‍ പോലീസ് കേസെടുത്തു.
















