തിരുവനന്തപുരം: മുസ്ലീങ്ങളല്ലാത്ത യാത്രക്കാര്‍ക്ക് കുടിക്കാനായി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നല്‍കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്താന്‍ സാധ്യയുണ്ടെന്നുകാട്ടി റെയില്‍വെ പോലീസ് എസ്‌ഐ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് നല്‍കിയ കത്ത് വൈറലാകുന്നു. ശബരിമല തീർത്ഥാടകർ അടക്കമുള്ളവർ സഞ്ചരിക്കുന്ന ട്രെയിനുകളിലെ കുടിവെള്ളത്തിൽ വിഷം കലർത്തുവാൻ ശ്രമിക്കുമെന്നാണ് കത്തിൽ പരാമർശിച്ചിരിക്കുന്നത്. കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
കൂട്ടമായെത്തുന്ന മുസ്ലിങ്ങളല്ലാത്ത യാത്രക്കാര്‍ക്ക് കുടിക്കാനായി റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നല്‍കുന്ന വെള്ളത്തില്‍ വിഷം കലര്‍ത്താന്‍ ഐ.എസ്. പദ്ധതിയുണ്ടെന്നും കുടിവെള്ളവും ഭക്ഷണ പദാര്‍ഥങ്ങളും സുരക്ഷിതമെന്ന് ഉറപ്പാക്കണമെന്നുമാണ് കത്തില്‍ നിര്‍ദ്ദേശിക്കുന്നത്.
അതേസമയം, ഐ.എസിന്റേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. ഓരോ സന്ദേശവും വിശദമായി പരിശോധിക്കുന്നതിനൊപ്പം, മുന്‍കരുതലെന്ന നിലയില്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു ജാഗ്രതാനിര്‍ദേശം നല്‍കുന്നതു പതിവാണ്. ഇപ്പോഴത്തേതും സാധാരണ നടപടിക്രമമാണെന്ന് കത്ത് കൈമാറിയ എസ്ഐ വിശദീകരണം നൽകി.
















