Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സുന്ദരം പാണ്ഡ്യപുരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2017, 02:45 am IST
inVaradyam

ഇത് സുന്ദരപാണ്ഡ്യപുരം. തമിഴ്‌നാട്ടിലെ തെങ്കാശിക്കടുത്തുള്ള സുന്ദരമായ ഗ്രാമം. കാര്‍ഷിക സമൃദ്ധമായ ഗ്രാമത്തില്‍ കാഴ്ചകള്‍ ഏറെയാണ്. നിണ്ടുനിവര്‍ന്ന് നില്‍ക്കുന്ന പര്‍വ്വത ശിഖരങ്ങള്‍ക്ക് താഴെ സൂര്യകാന്തിപ്പാടങ്ങളും, തക്കാളി, മുളക്, ചോളം, ഉള്ളി, ജമന്തിപൂ, കുറ്റിമുല്ല, കാറ്റാടിപ്പാടങ്ങള്‍….. ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത കാഴ്ചകള്‍ ഇവിടെ ഏറെയാണ്.

പേരുപോലെ സുന്ദരന്‍ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ ഗ്രാമഭംഗി നിരവധി മലയാള-തമിഴ് സിനിമാ ആസ്വാദകരിലേക്ക് എത്തിക്കാന്‍ സംവിധായകര്‍ മത്സരിച്ച് എത്തുന്ന ലൊക്കേഷന്‍ കൂടിയാണ്. കൃഷി മുഖ്യവരുമാനമായി കൊണ്ടു പോകുമ്പോഴും, കൃഷിയ്‌ക്ക് പുറമെ കളിമണ്‍ നിര്‍മ്മാണവും, ബീഡി നിര്‍മ്മാണവുമൊക്കെയായി ഇവിടുത്തുകാര്‍ ഉപജീവനം കണ്ടെത്തുന്നു. ഇതിന് പുറമെ കന്നുകാലി പരിപാലനവും മുഖ്യമാണ്. സുന്ദരപാണ്ഡ്യപുരത്തെ അഗ്രഹാര തെരുവുകളായ വടക്കേ തെരുവിലും, സന്നതി തെരുവിലും കളിമണ്‍ ശില്പനിര്‍മാണ വേലകള്‍ നടക്കുന്നുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ ആര്യങ്കാവ് പിന്നിട്ട് ചെങ്കോട്ട, തെങ്കാശ്ശി, തിരുനെല്‍വേലിയില്‍ നിന്നും എട്ടു കി.മി. സഞ്ചരിച്ചാല്‍ സുന്ദരപാണ്ഡ്യപുരത്ത് എത്താം. തെങ്കാശ്ശി പഞ്ചായത്തില്‍ തന്നെയാണ് ഈ ചെറു ഗ്രാമവും സ്ഥിതി ചെയ്യുന്നത്.

സുന്ദരപാണ്ഡ്യപുരത്തേയ്‌ക്കുള്ള യാത്രയില്‍ തെങ്കാശി പിന്നിട്ട് കിലോമീറ്ററുകള്‍ കടക്കും മുന്നെ ഗ്രാമവീഥിയില്‍ നിറഞ്ഞ് പൂത്ത് നില്‍ക്കുന്ന ജമന്തി പൂപ്പാടങ്ങളില്‍ നിന്നും കുറ്റിമുല്ല പൂവിന്റേയും വാസന പരക്കും. കുറച്ചു കൂടി മുന്നോട്ട് സഞ്ചരിക്കുന്നതോടെ തമിഴകത്തിന്റെ സൗന്ദര്യ റാണിയായി നിലനില്‍ക്കുന്ന സൂര്യകാന്തിപ്പാടങ്ങള്‍ കാണാം. ഏക്കറുകണക്കിന് പരന്നു കിടക്കുന്ന സൂര്യകാന്തിപ്പാടം സിനിമാ ഗാനചിത്രീകരണത്തിനായി ഏറെ സിനിമാ സംഘങ്ങള്‍ വന്നു പോകുന്ന സ്ഥലം കൂടിയാണ്.

പാടങ്ങള്‍ക്ക് നടുവിലായുള്ള പുലിയൂര്‍ പാറ ഇന്ന് ‘അന്യന്‍ പാറ’ എന്ന പേരിലും അറിയപ്പെടുന്നു. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമയായ അന്യന്‍ സിനിമയുടെ ഒരുപാട്ട് സീന്‍ ചിത്രീകരിച്ചത് ഇവിടെയാണ്. നായികാനായകന്മാരായ വിക്രം-സദ ജോഡികള്‍ ആടിത്തിമിര്‍ത്ത ”രണ്ടക്ക….. രണ്ടക്ക…..” എന്ന പാട്ടു സീന്‍ പുലിയൂര്‍ പാറയില്‍ ചിത്രീകരിക്കവെ പാറയില്‍ തമിഴ് താര രാജാക്കന്മാരായ എംജിആര്‍, രജനികാന്ത്, കമല്‍ഹാസന്‍ എന്നിവരുടെ പടുകൂറ്റന്‍ ചിത്രങ്ങള്‍ പാറപുറത്ത് നിറച്ചാര്‍ത്തുകള്‍ ചേര്‍ത്ത് വരച്ചത് ഇന്നും ചാരുത നഷ്ടപ്പെടാതെ അവശേഷിക്കുന്നു. ഇതു കാണാനായി ഇന്നും ഇവിടെ നൂറുകണക്കിന് ആളുകള്‍ എത്തുന്നുണ്ട്.

ഇവിടെ നിന്നും നോക്കിയാല്‍ കപ്പലണ്ടിപ്പാടങ്ങളും, കാറ്റാടിപ്പാടങ്ങളും കാണാം. ഈ സ്ഥലത്തു വച്ചാണ് മലയാള ചിത്രങ്ങളായ സൂത്രധാരന്‍, കളഭം, തമിഴിലെ ഹിറ്റ് സിനിമകളായ റോജ, മുതല്‍വന്‍, ദൂള്‍, കണ്‍കളും കവിത പാടുതെ, മായക്കണ്ണാടി, യാരടീ നീ മോഹനി, സത്യം ഇങ്ങനെ നീളുന്നു സിനിമകള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുള്ളത്. അഗ്രഹാരത്തെരുവുകള്‍ ചിത്രീകരിക്കാനും ഇവിടെയാണ് ഏറെയും ആളുകള്‍ എത്തുക.

സിനിമയ്‌ക്ക് പുറമെ തമിഴ്, മലയാള സീരിയലുകളും ഇവിടെ ചിത്രീകരിച്ചുവരുന്നു. ഇങ്ങനെ നീളുന്ന സുന്ദരകാഴ്ചകള്‍ സമ്മാനിക്കുന്ന ഈ സ്ഥലത്തിന് സുന്ദരപാണ്ഡ്യപുരമെന്നല്ലാതെ എന്ത് പേര് നല്‍കും. സുന്ദരപാണ്ഡ്യപുരത്തിന് പുറമെ സമീപ സ്ഥലങ്ങളായ അച്ചംപത്തൂര്‍, സൊറണ്ട, വി.കെ. പുത്തൂര്‍ എന്നിവിടങ്ങളിലും സമൃദ്ധമായി ഉള്ളി, മുളക്, വെണ്ട, വഴുതന, തക്കാളി, കപ്പലണ്ടി എന്നിവ വിളയുന്നു. കേരളത്തില്‍ ഏതു വിശേഷാവസരങ്ങളിലും വിഭവ സമൃദ്ധമായ സദ്യയും, സദ്യകഴിക്കാനുള്ള ഇല, പഴം, പൂവ്, നാരങ്ങ തുടങ്ങി എല്ലാമെത്തുന്നത് ഈ ഗ്രാമങ്ങളില്‍ നിന്നാണ്.

ഗ്രാമമദ്ധ്യത്തെ ജലസമൃദ്ധമായ കുളവും, കാലിക്കൂട്ടങ്ങളും ആട്ടിന്‍കൂട്ടവുമൊക്കെ എന്നുമോര്‍ക്കുന്ന കാഴ്ചകളാവും സമ്മാനിക്കുക. ഈ സ്വപ്‌നഭൂമി കാണാന്‍ ഇന്ന് വിദേശിയരായ വിനോദസഞ്ചാരികള്‍വരെയെത്തുന്നുണ്ട്. ഒരിക്കല്‍ ഇവിടെ എത്തുന്നവര്‍ ഈ ഗ്രാമക്കാഴ്ചകള്‍ കാണാന്‍ വീണ്ടുമെത്താന്‍ കൊതിക്കും തീര്‍ച്ച.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.