Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

അമോല്‍ പലേക്കര്‍-ഒരു ജന്മംകൊണ്ട് പല ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 08:45 pm IST
inSpecial Article

മികവുള്ളവരെ മരണശേഷം വാഴ്‌ത്തുന്നതിലും നല്ലത് അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ആദരിക്കുന്നതാണ്. അതിന് ഏറ്റവും യോഗ്യം അവരുടെ ജന്മദിനമാണ്. അവര്‍ ജീവിക്കുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന അഭിമാനമാണ് അതിലൂടെ നാം പ്രഖ്യാപിക്കുന്നത്.

പ്രഗല്‍ഭ ഇന്ത്യന്‍ നടന്‍ അമോല്‍ പലേക്കറിന്റെ ജന്മദിനമാണ് നവംബര്‍ 24. അഭിനയത്തികവുകൊണ്ട് വേറിട്ടുനില്‍ക്കുന്ന ഈ നടന് ഇന്ന് 73 വയസ്. സാധാരണ ബഹുമുഖപ്രതിഭയെന്നു അലങ്കാര പദങ്ങള്‍കൊണ്ട് നമ്മള്‍ വിശേഷിപ്പിക്കുന്നതിലും അപ്പുറമാണ് അമോല്‍ പലേക്കര്‍ എന്ന ജീനിയസ്. ബോളിവുഡിലെ വന്‍കിട മസാല ചിത്രങ്ങളിലെ നായകനടന്മാരും സംവിധായകരും വാനോളം ആഘോഷിക്കപ്പെടുമ്പോള്‍ അതിനുമപ്പുറം പോകാനുള്ള ആസ്വാദനനിലവാരവും മറ്റും പൊതുവെ പ്രേക്ഷകര്‍ക്ക് ഇല്ലാത്തതിനാലാവണം അമോല്‍ പലേക്കറെപ്പോലുള്ളവര്‍ അത്രയ്‌ക്കങ്ങ് ആരുമറിയാതെ ചുരുക്കപ്പെടുന്നത്.

ആ ചുരുക്കം നിലവാരത്തിന്റെ മാനദണ്ഡങ്ങളില്‍ ഒരുപക്ഷേ ഒന്നാണെന്നും വരാം. പെയിന്റര്‍, നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധ മാനങ്ങളുള്ള പലേക്കര്‍ വാര്‍ധക്യത്തിലും സ്വന്തം മേഖലയില്‍ ചെറുപ്പമായിത്തന്നെയിരിക്കുന്നു.  വിവിധ രംഗങ്ങളില്‍ വേറിട്ട പാദമുദ്ര ചാര്‍ത്തി കടന്നുപോകുന്ന പലേക്കര്‍ മറാത്തി കലകളുടെ തട്ടകത്തില്‍നിന്നും തന്നെ തിരിച്ചറിഞ്ഞ വ്യക്തിയാണ്. 1944 ല്‍ ബോംബെയില്‍ ജനിച്ച അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ തുടക്കം പെയിന്റെറായിട്ടായിരുന്നു. നിരവധി വ്യക്തിഗത പെയിന്റിംഗ് പ്രദര്‍ശനങ്ങള്‍ പലേക്കര്‍ നടത്തി.

പുതുമയുടെ അവാങ് ഗാര്‍ഡ് പ്രസ്ഥാനം ഇന്ത്യന്‍ തിയറ്ററില്‍ പരീക്ഷിച്ചവരില്‍ പ്രധാനിയാണ് അമോല്‍ പലേക്കര്‍. 1967 ല്‍ തുടങ്ങി മറാത്തിയിലും ഹിന്ദിയിലും അദ്ദേഹം നടനായും സംവിധായകനായും നിര്‍മാതാവായും ഈ രംഗത്തുണ്ട്. അവിടന്നുനേടിയ പ്രാഗത്ഭ്യവും മികവുമാണ് അമോല്‍ പലേക്കറെ ഹിന്ദി സിനിമയിലെത്തിച്ചത്. 70 മുതല്‍ രണ്ടു പതിറ്റാണ്ടോളം മികച്ച നടന്‍ എന്ന നിലയില്‍ വലിയ ആദരവും അനവധി പുരസ്‌ക്കാരങ്ങളും നേടി. ഫിലിം ഫെയര്‍ അവാര്‍ഡും ആറു തവണ സംസ്ഥാന അവാര്‍ഡും . ജീവനുള്ള കഥാപാത്രങ്ങള്‍കൊണ്ട് പരിചിതനായ തൊട്ടടുത്ത ആള്‍ എന്ന പ്രതീതിയാണ് ഈ നടന്‍ ജനിപ്പിച്ചത്. മറാത്തി കൂടാതെ ബംഗാളി, മലയാളം,  കന്നഡ എന്നീഭാഷകളില്‍ അഭിനയിച്ച പലേക്കറുടെ മലയാള ചിത്രം ബാലുമഹേന്ദ്ര സംവിധാനം ചെയ്ത ഒാളങ്ങള്‍ ആണ്. ചെയ്ത സിനിമകള്‍ എണ്ണംകൊണ്ട് കുറവായിരുന്നു, 50 ഓളം.പക്ഷേ അതിലെ വേഷങ്ങളുടെ വൈജാത്യം പലേക്കറെ ഇന്ത്യന്‍ നടനാക്കി.

മറാത്തി സിനിമയില്‍ സത്യദേവ് ദുബേ തുടങ്ങി വെച്ച പരിഷ്‌ക്കരണ കളരിയിലൂടെ 71 ലായിരുന്നു അമോല്‍ പലേക്കറുടെ അരങ്ങേറ്റം. പിന്നീട് ബാസു ചാറ്റര്‍ജിയുടേയും ഋഷികേശ് മുഖര്‍ജിയുടേയും സിനിമകള്‍. അഭിനയത്തിനു പകരം സ്വാഭാവിക പെരുമാറ്റങ്ങളിലൂടെ കഥാപാത്രങ്ങളെ ഭദ്രമാക്കിയ ഒരു നടനെ പ്രേക്ഷകര്‍ പരിചയപ്പെടുകയായിരുന്നു. സാധാരണക്കാരായ കാണികളുടെ അപരന്മാരുടെ വേഷമായിരുന്നു മിക്കതും. സാഹചര്യ സമ്മര്‍ദങ്ങളുടെ തിണര്‍പ്പിലുഴലുന്ന ചെറുപ്പത്തിന്റെ വേദനയും തൊഴിലില്ലായ്‌മയുമൊക്കെ പേറുകയായിരുന്നു പലേക്കറുടെ കഥാപാത്രങ്ങള്‍.

ഇടപെട്ട ഇടങ്ങളിലെല്ലാം തന്നെ അടയാളപ്പെടുത്തിയ പലേക്കര്‍ 1986ല്‍ അഭിനയം മതിയാക്കി പൂര്‍ണ്ണമായും നിര്‍മ്മാണത്തിലേക്കു തിരിയുകയായിരുന്നു. സിനിമയില്‍ എന്നപോലെ ടെലിവിഷന്‍ രംഗത്തും പലേക്കര്‍ ശക്തമായ സാന്നിധ്യം നിലനിര്‍ത്തി. കാണികള്‍ കൊണ്ടാടിയ നിരവധി സീരിയലുകള്‍ അദ്ദേഹം നിര്‍മ്മിച്ചു. മൃഗനയനി മാത്രം മതി പലേക്കറുടെ ഈ രംഗത്തെ കഴിവ് തെളിയിക്കാന്‍. ഒരു സിനിമാക്കാരനില്‍ മാത്രം ഒതുങ്ങാതെ അത്തരം ആഡംബര തൊങ്ങലില്‍ നിന്നും തെന്നിമാറാനുള്ള ചങ്കുറപ്പാണ് യഥാര്‍ഥ അമോല്‍ പലേക്കറെ സൃഷ്ടിച്ചത്.

സാമൂഹ്യമായി ഇടപെടലുകള്‍ സജീവമാണ്.സ്ത്രീ ശാക്തീകരണം,ആരോഗ്യം,വിദ്യാഭ്യാസം തുടങ്ങി വലിയൊരു വിസ്തൃതിയിലാണ് ഇപ്പഴും പലേക്കര്‍.അതെ,ഒരു ജന്മംകൊണ്ട് പല ജീവിതം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.