Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലൈറ്റുകള്‍ ദാനം നല്‍കിയാലും വേണ്ട; നഗരം ഇരുട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2017, 03:05 am IST
inThiruvananthapuram

തിരുവനന്തപുരം: നഗരസഭാ പരിധിയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും രാത്രിയായാല്‍ കൂരുരിട്ടാണ്. തെരുവുവിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി. ഇരുട്ടിന്റെ മറവില്‍ എങ്ങും സാമൂഹ്യ വിരുദ്ധരുടെയും അക്രമികളുടെയും വിളയാട്ടം. പരാതി കേട്ട് മടുത്ത കൗണ്‍സിലര്‍മാര്‍ ഇതിന് അറുതി വരുത്താനാണ് ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചെങ്കിലും ഹൈമാസ്റ്റ്‌ലൈറ്റ് സ്ഥാപിക്കുന്നതിനായി എംഎല്‍എമാരെയും എംപിമാരെയും സമീപിച്ചത്. രാഷ്‌ട്രീയകക്ഷി ഭേദമെന്യേ ലൈറ്റുകള്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങള്‍ കൂരിരുട്ടത്ത് കിടന്നാലും തങ്ങളുടെ അജണ്ട നടപ്പാക്കും എന്നാണ് സിപിഎമ്മിന്റെയും തിരുവനന്തപുരം നഗരപിതാവിന്റെയും നിലപാട്.

ഭാരിച്ച ചെലവ് വാദം തെറ്റ്

ഹൈമാസ്റ്റ് ലൈറ്റ് സംരക്ഷിക്കുന്നതിന് ഭാരിച്ച ചെലവ് വരുമെന്നാണ് നഗരസഭയുടെവാദം തെറ്റാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ലൈറ്റ് സ്ഥാപിച്ച് കഴിഞ്ഞാല്‍ ജംഗ്ഷനു ചുറ്റുമുള്ള പതിനഞ്ചോളം തെരുവുവിളക്കുകള്‍ ഒഴിവാക്കാമെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. അങ്ങനെ ചെലവ് കുറയ്‌ക്കാം. ഇതൊന്നും ചെവിക്കൊള്ളാന്‍ മേയര്‍ തയ്യാറല്ല. ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷം ലൈറ്റിന്റെ അറ്റകുറ്റപ്പണി നിര്‍വഹിക്കുന്നത് കരാര്‍ ഏറ്റെടുത്ത കമ്പനിയാണ്. അതിനാല്‍ അധിക സാമ്പത്തികബാധ്യത ഉണ്ടാകില്ല. എല്‍ഇഡി ബള്‍ബുകളായതിനാല്‍ വൈദ്യുതിചെലവ് കുറയും. എന്നാല്‍ കെഎസ്ഇബി സ്ഥാപിക്കുന്ന തെരുവുവിളക്കുകളിലെ ട്യൂബ്‌ലൈറ്റുകളും ബള്‍ബുകളും മാസങ്ങള്‍ക്കുള്ളില്‍ ഫ്യൂസാകുന്നു. വീണ്ടും സ്ഥാപിക്കണമെങ്കില്‍ നഗരസഭ പണം നല്‍കണം. മേയര്‍ക്കും കൂട്ടര്‍ക്കും ഇതിലാണ് താത്പര്യം. തെരുവുവിളക്കിന്റെ പേരില്‍ വീണ്ടും ടെണ്ടര്‍ വിളിക്കാം. കരാര്‍ പ്രകാരമുള്ള കമ്മീഷന്‍ പാര്‍ട്ടി ഫണ്ടിലേക്ക് എത്തിച്ചേരുകയും ചെയ്യും.

കണക്കില്ലാതെ

തെരുവുവിളക്കുകള്‍

നിലവില്‍ എത്ര തെരുവുവിളക്കുകള്‍ ഉണ്ടെന്നു പോലും നഗരസഭയുടെ കൈവശം കണക്കില്ല. കെഎസ്ഇബി പറയുന്ന മൊത്ത കണക്കാണ് ആധികാരികരേഖ. കൗണ്‍സിലില്‍ ബിജെപി അംഗങ്ങള്‍ ആക്ഷേപം ഉന്നയിച്ചപ്പോഴാണ് ഇത് സംബന്ധിച്ച കണക്കെടുപ്പിന് മേയര്‍ തയ്യാറായത്. ഇതിലേക്കായി ചാക്ക ഐടിയിലെ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ഥികള്‍ക്ക് കരാര്‍ നല്‍കി. ചെലവിനായി നഗരസഭാഫണ്ടില്‍ നിന്ന് മേയര്‍ നല്‍കിയ തുക ഏഴുലക്ഷത്തിലധികം രൂപ. കണക്കെടുപ്പ് പൂര്‍ത്തിയാക്കി തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ ഈ കൗണ്‍സിലിന്റെ കാലാവധി കഴിയും. നഗരസഭയില്‍ ബഹളം നടന്ന ദിവസം കൃത്യവിലോപം തടസ്സെപ്പടുത്തിയെന്ന് ആരോപിച്ച് കവാടത്തിനു മുന്നില്‍ സമരം നടത്തിയ ജീവനക്കാര്‍ക്ക് പോലും പുതുതായി എത്ര തെരുവുവിളക്കുകള്‍ സ്ഥാപിച്ചു എന്ന കണക്കില്ല.

ഫ്യൂസായാലും വൈദ്യുതിബില്‍ നല്‍കണം

തെരുവുവിളക്കുകളുടെ വൈദ്യുതിചാര്‍ജ് ഇനത്തില്‍ നഗരസഭ കെഎസ്ഇബിക്ക് പ്രതിമാസം നല്‍കുന്നത് ശരാശരി 90 ലക്ഷം രൂപ. ഇതിലെ കണക്കാണ് വിചിത്രം. അതായത് ലൈറ്റുകള്‍ സ്ഥാപിക്കുമ്പോള്‍ കെഎസ്ഇബി നല്‍കുന്ന കണക്ക്. എന്നാല്‍ പലപ്പോഴും പ്രകാശിക്കുന്നത് പകുതിയോളം മാത്രം. അതായത് പ്രകാശിക്കാത്ത തെരുവുവിളക്കിനും നഗരസഭ ബില്‍തുക നല്‍കണം. നഗരസഭയും കെഎസ്ഇബിയും സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവ. പണം ഖജനാവില്‍ എത്തുന്നതിനാല്‍ ആര്‍ക്കും പരാതിയില്ല. തിരുവനന്തപുരം നഗരപരിധിയില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ വൈദ്യുതി ബില്‍ ഒടുക്കാന്‍ സാധിക്കില്ലെന്നാണ് മേയര്‍ വി.കെ. പ്രശാന്ത് പറയുന്നത്. പ്രകാശിക്കാത്ത തെരുവുവിളക്കുകളുടെ ബില്‍തുകയുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുമായി ധാരണയിലെത്തിയാല്‍ മാത്രം മതി വൈദ്യുതി ബില്‍ തുക ലാഭിക്കാന്‍. ഇതിനൊന്നും മുതിരാതെ കൂരുരിട്ടായ പ്രദേശങ്ങളില്‍ വെളിച്ചം വരുത്തുന്നത്് തടസ്സപ്പെടുത്താനാണ് മേയറുടെ ശ്രമം.

അപകടം, സാമൂഹ്യവിരുദ്ധ

പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു

ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ച പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ വാഹനാപകടങ്ങളും സമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും കുറഞ്ഞെന്ന് പോലീസ് പറയുന്നു. ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളിലും മോഷണം തടയാന്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തെരുവുവിളക്കുകള്‍ കത്താതായതോടെ മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിയുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിനു സമീപത്തെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളില്‍ പതിയുന്ന ദൃശ്യങ്ങളാണ് പലപ്പോഴും പോലീസിനെ സഹായിക്കുന്നത്. തെരുവുനായ്‌ക്കളില്‍ നിന്ന് രക്ഷ നേടാം. സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാം. എന്നാല്‍ ഇതൊന്നും വേണ്ട. ഒരുകാലത്തെ മുംബൈ അധോലോകം പോലെ നഗരത്തെ കൊണ്ട് ചെന്നെത്തിക്കാനുള്ള നീക്കത്തിലാണ് സിപിഎം.

സ്മാര്‍ട്ട് സിറ്റിയില്‍

ലൈറ്റ് വേണ്ടേ ?

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാല്‍ വൈദ്യുതിബില്‍ ഒടുക്കാന്‍ പണം ഇല്ലെന്ന് വാദിക്കുന്ന മേയറോടും സിപഎമ്മിനോടും നഗരവാസികള്‍ ചോദിക്കുന്നു. നഗരം സ്മാര്‍ട്ട് സിറ്റിയാകുന്നത് കൂരിരുട്ടത്താണോ ? സ്മാര്‍ട്ട് സിറ്റിയാകുമ്പോള്‍ ഇന്നുള്ളതിനെക്കാള്‍ പതിന്മടങ്ങ് തെരുവുവിളക്കുകള്‍ സ്ഥാപിക്കേണ്ടതായി വരും. വൈദ്യുതി ബില്‍ തുകയും പതിന്മടങ്ങ് വര്‍ധിക്കും. ഇതിനുള്ള തുക മേയര്‍ എവിടെ നിന്ന് കണ്ടെത്തുമെന്ന ആശങ്കിയിലാണ് നഗരവാസികള്‍. എന്നാല്‍ എംപിമാരും എംഎല്‍എ മാരും തങ്ങള്‍ക്ക് ഫണ്ട് നല്‍കിയാല്‍ ലൈറ്റുകള്‍ നഗരസഭയുടെ കണക്കില്‍ സ്ഥാപിക്കാം എന്ന വിചിത്രവാദവും നഗരസഭ ഉന്നയിക്കുന്നു. ഇതിനുള്ള ബില്‍തുക എവിടെനിന്നാണെന്ന് വ്യക്തമാക്കണമെന്നും നഗരവാസികള്‍ ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.