തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധിതിയെ മഹാഭൂരിപക്ഷവും അനുകൂലിക്കുന്നവരാണെന്ന് അഭിപ്രായപ്പെട്ട എം.എം.മണി ജന താത്പര്യത്തിന് വിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് എഐവൈഎഫ് ജില്ലാ കമ്മിറ്റി. അതിരപ്പിള്ളിയിലേയും ചാലക്കുടിയിലേയും കേരളത്തിലേയും പരിസ്ഥിതി സംരക്ഷകരും പൊതു ജനങ്ങളും ഈ പദ്ധതിക്കെതിരാണ്.
ഏത് ഉറക്കത്തില്‍ ചോദിച്ചാലും അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണമെന്ന് പറയുന്ന വൈദ്യുതി മന്ത്രി യാഥാര്‍ത്ഥ്യ ബോധമില്ലാതെയാണ് സംസാരിക്കുന്നത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പറയാന്‍ മാത്രം ലഘുവായ ഒന്നല്ല അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: