മലപ്പുറം: ജില്ലയിലെ സിവില്‍ സപ്ലൈസ് ഗോഡൗണുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.
മഞ്ചേരി ഗോഡൗണില്‍ സ്റ്റോക്കുകളില്‍ വലിയ കുറവുള്ളതായി പരിശോധനയില്‍ വ്യക്തമായി.
പൊന്നാനി ഭാഗങ്ങളിലെ റേഷന്‍കടകളില്‍ മിക്കതിലും സ്റ്റോക്ക് രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ല, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കുന്നില്ലെന്നും ശ്രദ്ധയില്‍പ്പെട്ടു.
മലപ്പുറം യൂണിറ്റിലെ ഡിവൈഎസ്പി എ.രാമചന്ദ്രന്, ഇന്‍സ്പെക്ടര്‍മാരായ എം.ഗംഗാധരന്, സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: